Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മോദി കാൽ തൊട്ടു വന്ദിച്ച മഖൻലാൽ സർക്കാർ ; ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് സാക്ഷിയായത് ഒരു 98കാരന്റെ പതിറ്റാണ്ടുകളുടെ പോരാട്ടത്തിന്

by Brave India Desk
May 9, 2026, 01:14 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

പശ്ചിമ ബംഗാളിൽ അധികാരം നേടിയതിന്റെ ചരിത്രപരമായ ആഘോഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു 98-കാരന്റെ കാൽതൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ രാജ്യം മുഴുവൻ ചർച്ചയാകുകയാണ്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ വൈകാരിക നിമിഷം. ആരാണ് പ്രധാനമന്ത്രി പോലും ആദരവോടെ കുമ്പിട്ട ഈ മഖൻലാൽ സർക്കാർ എന്ന് ചോദ്യമാണ് പുതുതലമുറയിൽ നിന്നും ഉയരുന്നത്. പതിറ്റാണ്ടുകൾ നീണ്ട നിസ്വാർത്ഥ സേവനത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി നൽകിയ ആദരവാണ് ഇന്ന് ബംഗാളിലെ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ വേദിയിൽ കാണാൻ കഴിഞ്ഞത്.

പശ്ചിമ ബംഗാളിലെ ഏറ്റവും മുതിർന്ന ബിജെപി പ്രവർത്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് മഖൻലാൽ സർക്കാർ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദേശീയ പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്ത്തിയിരുന്ന അദ്ദേഹം ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ അടുത്ത സുഹൃത്തും അനുയായിയും കൂടിയായിരുന്നു. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയായ അദ്ദേഹം ജനസംഘം കാലം മുതൽ പാർട്ടിയുടെ വളർച്ചയ്ക്കായി പ്രവർത്തിച്ച ഒരു താഴെത്തട്ടിലുള്ള നേതാവാണ്. 1952-ൽ, കശ്മീരിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്താനുള്ള പ്രസ്ഥാനത്തിൽ പങ്കെടുക്കുന്നതിനിടെ ശ്യാമ പ്രസാദ് മുഖർജിയോടൊപ്പം മഖൻലാൽ സർക്കാരും അറസ്റ്റിലായിരുന്നു. കശ്മീരിൽ വെച്ച് ദേശീയഗീതം ആലപിച്ചതിന് ഡൽഹി പൊലീസും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ വെച്ച് മാപ്പ് പറയാൻ വിസമ്മതിച്ച അദ്ദേഹം, കോടതിമുറിയിൽ വീണ്ടും അതേ ദേശീയ ഗീതം പാടി പ്രതിഷേധിച്ചത് ഇന്ത്യ ഒരിക്കലും മറക്കാത്ത ചരിത്രമാണ്.

Stories you may like

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ പശ്ചിമ ബംഗാളിലെ ഉത്തര ദിനാജ്‌പൂർ, ജൽപായ്ഗുരി, ഡാർജിലിംഗ് ജില്ലകളുടെ ഓർഗനൈസേഷണൽ കോർഡിനേറ്ററായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിന്റെയും സംഘടനാ വൈദഗ്ധ്യത്തിന്റെയും സ്വാധീനം ആണ് ബംഗാളിൽ ബിജെപിക്ക് ആദ്യ അടിത്തറ പാകുന്നതിൽ നിർണായക പങ്കുവഹിച്ചത്. കേവലം ഒരു വർഷത്തിനുള്ളിൽ പതിനായിരത്തോളം പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് ചേർക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1981 മുതൽ തുടർച്ചയായി ഏഴ് വർഷം അദ്ദേഹം ജില്ലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. പശ്ചിമ ബംഗാൾ പോലുള്ള വെല്ലുവിളി നിറഞ്ഞ ഒരു സംസ്ഥാനത്ത് ബിജെപിയുടെ ആദ്യകാല വികാസത്തിലെ ഒരു പ്രധാന അധ്യായമാണ് മഖൻലാൽ സർക്കാർ. ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കുന്ന ചടങ്ങിൽ മഖൻലാൽ സർക്കാരിന് വേദിയിൽ തന്നെ ഇരിപ്പിടം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തിയ ഉടൻ നേരെ മഖൻലാലിന്റെ അടുത്തേക്ക് നീങ്ങുകയും കുനിഞ്ഞ് അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിക്കുകയും ചെയ്തു. തുടർന്ന് മഖൻലാലിനെ ആലിംഗനം ചെയ്ത മോദി അദ്ദേഹത്തിന്റെ ക്ഷേമാന്വേഷണങ്ങൾ നടത്തുകയും ചെയ്തു.
പതിറ്റാണ്ടുകളായി സംഘടനയെ പരിപോഷിപ്പിച്ച ഈ മുൻനിര നേതാക്കളെ പാർട്ടിയുടെ ഉന്നത നേതൃത്വം ഇപ്പോഴും ഓർക്കുകയും ആദരിക്കുകയും ചെയ്യുന്ന അതുല്യമായ കാഴ്ചയാണ് ഇന്ന് പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മഖൻലാൽ സർക്കാരും തമ്മിലുള്ള ഹൃദയംഗമമായ നിമിഷങ്ങളിലൂടെ രാജ്യം കണ്ടത്.

Tags: makhanlal sarkarBJPNarendra Modiwest bengal
Share
Tweet
Send
Share

Latest stories from this section

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

Latest News

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies