Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

by Brave India Desk
May 18, 2026, 11:51 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും സംവിധായകനും നടനുമായ ബേസിൽ ജോസഫും തമ്മിലുള്ള സൗഹൃദം ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയാണ്. ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘അതിരടി’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സഞ്ജു പങ്കുവെച്ച രസകരമായ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിലാണ് സഞ്ജുവും ബേസിലും തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും സിനിമയെക്കുറിച്ചും മനസ്സ് തുറന്നത്. ചിത്രത്തിൽ സഞ്ജു സാംസണെ ഒരു വേഷം ചെയ്യാൻ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ താരം അത് നിരസിച്ചുവെന്നും ബേസിൽ ജോസഫ് ചടങ്ങിൽ വെളിപ്പെടുത്തി. ഇതിന് സഞ്ജു നൽകിയ മറുപടിയാണ് എല്ലാവരെയും ചിരിപ്പിച്ചത്. “സിനിമയിൽ ഒരു ചെറിയ വേഷമാണ് അവർ എനിക്ക് ഓഫർ ചെയ്തത്. പക്ഷേ ഞാൻ അഭിനയിക്കുന്നുണ്ടെങ്കിൽ അത് കുറച്ചുകൂടി വലിയ റോളായിരിക്കണം എന്ന് ഞാൻ പറഞ്ഞു,” സഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.

Stories you may like

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

“ബേസിൽ എന്റെ അടുത്ത സുഹൃത്താണ്. പുറമെ വളരെ കാഷ്വൽ ആയി തോന്നുമെങ്കിലും ജോലിയുടെ കാര്യത്തിൽ ബേസിൽ അതീവ ഗൗരവക്കാരനാണ്. തന്റെ ഷെഡ്യൂളുകൾ കൃത്യമായി പ്ലാൻ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഞാൻ ഏതെങ്കിലും ടൂർണമെന്റ് കഴിഞ്ഞ് വന്ന് ബേസിലിനെ ഡിന്നറിന് വിളിച്ചാൽ, ഒരു വാരം മുൻപേ പറയണ്ടേ എന്നാണ് അവൻ ചോദിക്കാറുള്ളത്. അത്രയും തിരക്കുള്ള നടനായി അവൻ മാറി.”സഞ്ജു പറഞ്ഞു.

ക്രിക്കറ്റും സിനിമയും തങ്ങൾ എങ്ങനെയാണ് പരസ്പരം ചർച്ച ചെയ്യാറുള്ളതെന്നും സഞ്ജു വ്യക്തമാക്കി. “ഓരോ കളി കഴിയുമ്പോഴും ബേസിൽ എന്നെ വിളിക്കും. ആ ഷോട്ട് കളിക്കേണ്ടിയിരുന്നില്ല അല്ലെങ്കിൽ ഈ ഷോട്ട് കളിക്കാമായിരുന്നു എന്നൊക്കെ ഉപദേശം തരും. അതുപോലെ ഞാൻ ഈ സിനിമ കണ്ടിട്ട് ഇതിലെ ഈ സീൻ ശരിയായില്ല എന്ന് അവനോട് പറയും,” സഞ്ജു പറഞ്ഞു. മിന്നൽ മുരളി കണ്ടതിന് ശേഷം താൻ ബേസിലിന്റെ വലിയ ആരാധകനായെന്നും സഞ്ജു കൂട്ടിച്ചേർത്തു.

അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി’യിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

Tags: sanju samsonbasil josephipl 2026
Share
Tweet
SendShare

Latest stories from this section

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

Latest News

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

ഡൽഹി എസ്.ഐ.ആർ : കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; 47.7 ലക്ഷം പേർ പുറത്ത്

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies