Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു ; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ; ബിജെപിയുടെ മുതിർന്ന നേതാവ്, വാജ്‌പേയ് സർക്കാരിലെ ഗതാഗത മന്ത്രി

by Brave India Desk
May 19, 2026, 02:04 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മേജർ ജനറൽ (റിട്ട.) ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡെറാഡൂണിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അന്തരിച്ചത്. സൈന്യത്തിലെയും രാഷ്ട്രീയത്തിലെയും മാതൃകാപരമായ സേവനങ്ങളിലൂടെ ‘ജനറൽ സാഹിബ്’ എന്ന് ജനങ്ങൾക്കിടയിൽ ആദരവോടെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ റിതു ഖണ്ഡൂരി ഭൂഷണാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇത് സംസ്ഥാനത്തിനും ദേശീയ രാഷ്ട്രീയ ജീവിതത്തിനും ഒരു പരിഹരിക്കാനാവാത്ത നഷ്ടം”l ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2007 മുതൽ 2009 വരെയും 2011-2012 കാലയളവിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു ബി. സി ഖണ്ഡൂരി. ഇന്ത്യൻ സൈന്യത്തിൽ നിന്നും വിശിഷ്ട സേവനത്തിനുള്ള ‘അതി വിശിഷ്ട സേവാ മെഡൽ’ സ്വന്തമാക്കിയിട്ടുള്ള സൈനികൻ കൂടിയാണ് അദ്ദേഹം. അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി കൂടിയായിരുന്നു.

Stories you may like

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മനുസ്മൃതി വായിക്കാൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ?; രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി, പൊലീസിൽ പരാതി

ഉത്തരാഖണ്ഡിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും സുതാര്യവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവെച്ച നേതാവെന്ന പ്രതിച്ഛായയാണ് ബി.സി ഖണ്ഡൂരിക്കുള്ളത്. 1934 ഒക്ടോബർ 1-ന് ഡെറാഡൂണിൽ ജനിച്ച ഭുവൻ ചന്ദ്ര ഖണ്ഡൂരി ദീർഘകാലം ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചു. കോർ ഓഫ് എഞ്ചിനീയേഴ്സിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. മേജർ ജനറൽ പദവിയിൽ നിന്നാണ് അദ്ദേഹം സൈന്യത്തിൽ നിന്നും വിരമിച്ചത്. അതിനുശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. വാജ്‌പേയി മന്ത്രിസഭയിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രിയായിരിക്കെ ഇന്ത്യയുടെ നാല് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘സുവർണ്ണ ചതുഷ്കോണം’  പദ്ധതി കൃത്യതയോടെ നടപ്പിലാക്കിയതിന്റെ പ്രധാന ക്രെഡിറ്റ് ഖണ്ഡൂരിക്കാണ്.

Tags: uttarakhandBC Khanduriformer uttarakhand CMbhuvan chandra khanduriBJP
Share
Tweet
SendShare

Latest stories from this section

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ഇരട്ട ദുരന്ത ഭീതിയിൽ ചൈനയും നേപ്പാളും: മിന്നൽപ്രളയത്തിന് പിന്നാലെ ശക്തമായ ഭൂചലനം, രക്ഷാപ്രവർത്തനം നിർത്തിവെച്ചു

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

Latest News

മൈതാനം വിടുമെന്ന് ഭീഷണി മുഴക്കി പിസിബി; വഴങ്ങാതെ സ്കൈ സ്പോർട്സ്, ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തിൽ വമ്പൻ വെളിപ്പെടുത്തലുകൾ

മൈതാനം വിടുമെന്ന് ഭീഷണി മുഴക്കി പിസിബി; വഴങ്ങാതെ സ്കൈ സ്പോർട്സ്, ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തിൽ വമ്പൻ വെളിപ്പെടുത്തലുകൾ

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മനുസ്മൃതി വായിക്കാൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ?; രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി, പൊലീസിൽ പരാതി

മനുസ്മൃതി വായിക്കാൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ?; രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി, പൊലീസിൽ പരാതി

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ഇരട്ട ദുരന്ത ഭീതിയിൽ ചൈനയും നേപ്പാളും: മിന്നൽപ്രളയത്തിന് പിന്നാലെ ശക്തമായ ഭൂചലനം, രക്ഷാപ്രവർത്തനം നിർത്തിവെച്ചു

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies