Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മോദി – മെലോണി ‘മെലഡി’ ട്രെൻഡ്; ഓഹരി വിപണിയിൽ പാർലെ ഇൻഡസ്ട്രീസിന് 5 ശതമാനം കുതിപ്പ്, പക്ഷേ നിക്ഷേപകർക്ക് പറ്റിയ അമളി ഇതാണ്!

by Brave India Desk
May 20, 2026, 03:04 pm IST
in India, International
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള ‘മെലോഡി’ (Melodi) കെമിസ്ട്രിയും വൈറൽ വീഡിയോയും ഇന്ത്യൻ ഓഹരി വിപണിയിലും വൻ ചലനം സൃഷ്ടിക്കുന്നു. റോം സന്ദർശന വേളയിൽ ജോർജിയ മെലോണിക്ക് നരേന്ദ്ര മോദി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ‘പാർലെ മെലഡി’ (Parle’s Melody) മിഠായി പാക്കറ്റ് സമ്മാനിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (BSE) ലിസ്റ്റ് ചെയ്തിട്ടുള്ള ‘പാർലെ ഇൻഡസ്ട്രീസ്’ (Parle Industries) എന്ന കമ്പനിയുടെ ഓഹരി വില കുതിച്ചുയർന്നു. ചൊവ്വാഴ്ച വ്യാപാരത്തിനിടയിൽ പാർലെ ഇൻഡസ്ട്രീസിന്റെ ഓഹരികൾ 5 ശതമാനം വരെ ഉയർന്ന് 5.25 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ഈ ഓഹരിയിൽ 7 ശതമാനത്തിനടുത്താണ് വർദ്ധനവുണ്ടായത്. എന്നാൽ ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ നിക്ഷേപകർക്ക് പറ്റിയ രസകരമായ ഒരു അബദ്ധമുണ്ടെന്നതാണ് യാഥാർത്ഥ്യം.

Stories you may like

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

സോഷ്യൽ മീഡിയയിലെ ട്രെൻഡ് കണ്ട് ഓഹരി വാങ്ങിക്കൂട്ടിയ നിക്ഷേപകർക്ക് പറ്റിയ വലിയൊരു അമളി എന്തെന്നാൽ, ഇപ്പോൾ വിപണിയിൽ കുതിച്ചുയരുന്ന ‘പാർലെ ഇൻഡസ്ട്രീസ്’ എന്ന കമ്പനിയല്ല നമ്മൾ കഴിക്കുന്ന ‘മെലഡി’ മിഠായി നിർമ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ എഫ്എംസിജി (FMCG) കമ്പനിയായ ‘പാർലെ പ്രൊഡക്ട്സ്’ (Parle Products) ആണ് മെലഡി മിഠായികളുടെ നിർമ്മാതാക്കൾ. പാർലെ-ജി ബിസ്ക്കറ്റ്, മൊണാക്കോ, ക്രാക്ക്ജാക്ക്, മാംഗോ ബൈറ്റ്, പോപ്പിൻസ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളെല്ലാം പാർലെ പ്രൊഡക്ട്സിന്റെ കീഴിലുള്ളതാണ്. ഈ കമ്പനി പൂർണ്ണമായും ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്, ഇത് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുമില്ല. എന്നാൽ പേരിരട്ടപ്പേരിലെ ‘പാർലെ’ എന്ന വാക്ക് കണ്ട് വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ‘പാർലെ ഇൻഡസ്ട്രീസ്’ ആണ് ഈ മിഠായി നിർമ്മിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ചെറുകിട നിക്ഷേപകരും ട്രേഡർമാരും കൂട്ടത്തോടെ ഈ ഓഹരി വാങ്ങിക്കൂട്ടിയത്. മെലഡി മിഠായിയുമായോ പാർലെ പ്രൊഡക്ട്സുമായോ യാതൊരുവിധ ബിസിനസ്സ് ബന്ധവുമില്ലാത്ത സ്വതന്ത്ര കമ്പനിയാണ് പാർലെ ഇൻഡസ്ട്രീസ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മെലോണിക്ക് മെലഡി മിഠായി നൽകുന്ന വീഡിയോയും, “ഈ നല്ല സമ്മാനത്തിന് നന്ദി” എന്ന് കുറിച്ചുകൊണ്ട് മെലോണി എക്സിൽ പങ്കുവെച്ച പോസ്റ്റും ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇന്റർനെറ്റിലെ ‘മെലോഡി’ ഹാഷ്‌ടാഗ് തരംഗം വിപണിയിലെ വ്യാപാരികൾക്കിടയിലും ചർച്ചയായതോടെയാണ് പാർലെ ഇൻഡസ്ട്രീസിന്റെ ഓഹരികളിൽ പെട്ടെന്ന് ബയിംഗ് പ്രഷർ ഉണ്ടായത്. ഡിജിറ്റൽ ലോകത്തെ വൈറൽ ട്രെൻഡുകളും സോഷ്യൽ മീഡിയ ചർച്ചകളും ഇന്ത്യൻ ദലാൽ സ്ട്രീറ്റിലെ ഓഹരി വിലകളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ സംഭവം. പേരിന്റെ സാദൃശ്യം കൊണ്ട് പെെന്നെയുണ്ടായ ഈ താൽക്കാലിക കുതിച്ചുചാട്ടത്തിലും പാർലെ ഇൻഡസ്ട്രീസിന്റെ ദീർഘകാല പ്രകടനം അത്ര ശുഭകരമല്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 41 ശതമാനവും, ആറ് മാസത്തിനിടെ 46 ശതമാനവും, ഒരു വർഷത്തിനിടയിൽ 68 ശതമാനത്തിലധികവും ഇടിവ് രേഖപ്പെടുത്തിയ ഓഹരിയാണിത്. വിപണിയിലെ ഇത്തരം പ്രവണതകളിൽ വീഴുന്നതിന് മുൻപ് നിക്ഷേപകർ കമ്പനികളെക്കുറിച്ച് കൃത്യമായ പഠനം നടത്തണമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

Tags: Parle Industrie
ShareTweetSendShare

Latest stories from this section

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

Latest News

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’  വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies