Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തൃണമൂലിന്റെ ഉരുക്ക് കോട്ട തകർത്ത് ബിജെപി; ഫൽത്ത മണ്ഡലത്തിലെ റീപോളിങ്ങിൽ ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ വൻ ലീഡ്

by Brave India Desk
May 24, 2026, 03:51 pm IST
in News, India
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫൽത്ത മണ്ഡലത്തിൽ നടന്ന റീപോളിങ്ങിൽ ബിജെപിക്ക് ചരിത്ര വിജയം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡെ തന്റെ എതിരാളികളെ അപ്രസക്തരാക്കി 1.11 ലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ ശക്തനായ നേതാവും മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ സീറ്റാണ് ഫൽത്ത. ഈ കാരണത്താൽ തന്നെ തൃണമൂൽ കോൺഗ്രസ്സിൽ വൻ ഞെട്ടലാണ് ഫൽത്ത മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സൃഷ്ടിച്ചിരിക്കുന്നത്.

ഏപ്രിൽ 29-ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഫൽത്ത മണ്ഡലത്തിൽ റീപോളിങ്ങ് നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ദിനത്തിൽ ഇവിഎം മെഷീനുകളിൽ ബിജെപിയുടെ ചിഹ്നത്തിന് നേരെ വെള്ള ടേപ്പ് ഒട്ടിച്ചതായും വോട്ടർമാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും കണ്ടെത്തിയ മണ്ഡലം ആണിത്. തീപാറുന്ന പോരാട്ടം നടന്ന ഫൽത്തയിൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽക്കേ ബിജെപിയുടെ ദേബാംഗ്ഷു പാണ്ഡെ വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നു. സിപിഐ(എം) സ്ഥാനാർത്ഥി ശംഭുനാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിന്റെ അബ്ദുർ റസാഖ് മൊല്ല മൂന്നാമതെത്തി. തൃണമൂൽ കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇത് വ്യക്തിപരമായ തീരുമാനമാണെന്ന് ടിഎംസി നേതൃത്വം വിശദീകരിച്ചെങ്കിലും, പാർട്ടി കോട്ടയിലെ ഈ പിന്മാറ്റം ബിജെപിയുടെ വിജയവഴി എളുപ്പമാക്കി.

Stories you may like

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

മേയ് 21-ന് കനത്ത സുരക്ഷയിൽ 35 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ച് നടത്തിയ പുനർവോട്ടെടുപ്പിൽ 87 ശതമാനത്തിലധികം വോട്ടർമാർ രേഖപ്പെടുത്തി. ഭയമില്ലാതെ വോട്ട് ചെയ്യാൻ കഴിഞ്ഞതാണ് ബിജെപിക്ക് അനുകൂലമായ ജനവിധിയുണ്ടാക്കിയതെന്നാണ് ബംഗാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 41,000 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണിത്. കൂടാതെ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഭിഷേക് ബാനർജിക്ക് മാത്രം ഇവിടെ നിന്ന് 1.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഈ കോട്ടയാണ് ഇപ്പോൾ ബിജെപി തകർത്തെറിഞ്ഞിരിക്കുന്നത്.

Tags: faltafalta re pollingBJPwest bengaltrinamool congress
ShareTweetSendShare

Latest stories from this section

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

Latest News

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies