സി.കെ ജാനുവിന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭയുടെ പ്രഖ്യാപനം സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു. ആദിവാസി ഗോത്ര സഭ കോഡിനേറ്റര്‍ ഗീതാനന്ദന് ഉള്‍പ്പടെയുള്ളവര്‍ വിട്ടു നിന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎയുടെ ഭാഗമാണെന്ന് സി.കെ ജാനു പറഞ്ഞു. എന്‍ഡിഎയില്‍ നിന്ന് ആദിവാസി ക്ഷേമം ഉറപ്പ് വരുത്തുന്ന സമര്‍ദ്ധ ശക്തിയായി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും ജാനു പറഞ്ഞു. വനവാസികള്‍ ഒരുമിച്ച് നിന്നാല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ താന്‍ ജയിക്കുമെന്നും, വലിയ പിന്തുണയാണ് വിവിധ വിഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും ജാനു പറഞ്ഞു.
അതേ സമയം വെറും തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ ഭാഗമല്ല സി.കെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. തെരഞ്ഞെടുപ്പുനും അപ്പുറത്തുള്ളതാണ് സി.കെ ജാനുവിന്റെ എന്‍ഡിഎയിലേക്കുള്ള വരവ്. ഇരുമുന്നണികളും അവരെ വഞ്ചിക്കുകയായിരുന്നു. എന്‍ഡിഎ അവരെ ചതിക്കില്ല എന്ന വിശ്വാസം സി.കെ ജാനുവിന് ഉണ്ടെന്നും കുമ്മനം പറഞ്ഞപ. ഗീതാനന്ദനുമായും ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹവുമായി ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. ഇക്കാര്യത്തില്‍ ബിജെപിയ്ക്ക് തുറന്ന സമീപനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post