Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

ബങ്കറിലിരുന്നല്ല, തോക്കുകൾക്കിടയിലൂടെ നടന്ന് നയിച്ച കമാൻഡർ; കേണൽ കോശാങ്ക് ലാംബ എന്ന പോരാളി

by Brave India Desk
Jun 10, 2026, 05:25 pm IST
in Defence
Share on Facebook
Tweet
WhatsAppTelegram

കശ്മീരിലെ മനോഹരമായ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആ ക്രൂരമായ ആക്രമണം രാജ്യം മറന്നിട്ടില്ല. എന്നാൽ ആ ചോരയ്ക്ക് ഇന്ത്യൻ സൈന്യം അതിർത്തിക്കപ്പുറത്ത് പോയി കണക്കുതീർത്ത രഹസ്യ സൈനിക നീക്കമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’ . ശത്രുവിന്റെ കോട്ടകളിൽ കനൽമഴ പെയ്യിച്ച്, ഇന്ത്യൻ സൈന്യത്തിന്റെ 302 മീഡിയം റെജിമെന്റിനെ മുന്നിൽ നിന്ന് നയിച്ച ധീരനായകൻ കേണൽ കോശാങ്ക് ലാംബ  എന്ന കമാൻഡിംഗ് ഓഫീസറുടെ പോരാട്ടകഥ ഇന്ന് ഓരോ ഡിഫൻസ് പ്രേമികളും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

യുദ്ധരംഗത്തെ അസാധാരണമായ വീര്യത്തിനും പിഴവറ്റ നേതൃപാടവത്തിനും രാജ്യം അദ്ദേഹത്തെ ‘വീരചക്ര’ ബഹുമതി നൽകിയാണ് ആദരിച്ചത്. പഹൽഗാം ആക്രമണം നടന്നയുടൻ തന്നെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്നും തിരിച്ചടിക്കായുള്ള തന്ത്രപരമായ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേണൽ ലാംബ പറഞ്ഞത് ഇങ്ങനെയാണ്: “പ്രത്യേകിച്ച് ഉത്തരവുകളൊന്നും ഞങ്ങൾക്ക് ആവശ്യമുണ്ടായിരുന്നില്ല, ശത്രുവിന് തിരിച്ചടി നൽകുക എന്നത് ഞങ്ങളുടെ പരിശീലനത്തിന്റെ ഭാഗമാണ്.”

Stories you may like

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

തുടർന്ന് അതീവ രഹസ്യമായി സൈനിക വിന്യാസം ആരംഭിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി, അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ അടങ്ങിയ ഒരു സ്പെഷ്യലൈസ്ഡ് ബാറ്ററി വെറും അഞ്ച് ദിവസത്തിനുള്ളിൽ വ്യോമമാർഗ്ഗം വഴി  യുദ്ധമേഖലയിൽ എത്തിക്കാൻ കേണൽ ലാംബയ്ക്ക് കഴിഞ്ഞു. ഈ അതിവേഗ നീക്കം ശത്രുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി ഭയന്ന് ഭീകരർ അവരുടെ ലോഞ്ച് പാഡുകളിൽ നിന്നും  സാധാരണക്കാർ താമസിക്കുന്ന ഇടങ്ങളിലേക്ക് മാറി ഒളിച്ചിരുന്നു. സാധാരണ ജനങ്ങളെ മനുഷ്യകവചമാക്കുക  എന്നതായിരുന്നു പാക് ഭീകരരുടെ തന്ത്രം.

എന്നാൽ ഇന്ത്യൻ ആർട്ടിലറിയുടെ  സാങ്കേതിക വൈദഗ്ധ്യം കേണൽ ലാംബ കൃത്യമായി ഉപയോഗിച്ചു. സാധാരണക്കാർക്ക് ഒരു പോറൽ പോലും ഏൽക്കാതെ, ഭീകരരുടെ താവളങ്ങൾ മാത്രം കൃത്യമായി ലക്ഷ്യം വെച്ച്  തകർക്കാൻ അദ്ദേഹത്തിന്റെ റെജിമെന്റിന് കഴിഞ്ഞു. ശത്രു കനത്ത നിരീക്ഷണം നടത്തുകയും തിരിച്ചടിക്കുകയും ചെയ്തിട്ടും, കേണൽ ലാംബ ‘സിൻക്രണൈസ്ഡ് ഫയർ മിഷൻ’ വഴി ഒരേസമയം വിവിധ ഭാഗങ്ങളിൽ നിന്നും പീരങ്കിയുണ്ടകൾ ഉതിർത്ത് ഭീകരകേന്ദ്രങ്ങൾ 100% ചാരമാക്കി മാറ്റി.

ഇന്ത്യയുടെ ഈ ആക്രമണത്തിന് പിന്നാലെ ശത്രു ശക്തമായ ബോംബാക്രമണവും ഡ്രോൺ ആക്രമണങ്ങളും അഴിച്ചുവിട്ടു. കനത്ത ഷെല്ലാക്രമണത്തിനിടയിലും സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ കേണൽ ലാംബ ഓരോ പീരങ്കിയുടെയും  അടുത്തേക്ക് നേരിട്ടെത്തി തന്റെ സൈനികരെ പ്രചോദിപ്പിച്ചു. ഈ അസാധാരണ ധീരതയാണ് ഇന്ത്യൻ പക്ഷത്തെ നാശനഷ്ടങ്ങൾ ഏറ്റവും കുറയ്ക്കാൻ സഹായിച്ചത്. ഭീകരർ പിൻവാങ്ങാൻ ശ്രമിച്ചെങ്കിലും അവരെ വലിഞ്ഞു മുറുക്കി വധിക്കാൻ കേണൽ ലാംബയുടെ തന്ത്രങ്ങൾക്ക് കഴിഞ്ഞു.

Tags: Operation Sindoorvir chakradefence indiaColonel Koshank Lamba𝗖𝗼𝗹𝗼𝗻𝗲𝗹 𝗞𝗼𝘀𝗵𝗮𝗻𝗸 𝗟𝗮𝗺𝗯𝗮: 𝗧𝗵𝗲 𝗔𝗿𝘁𝗶𝗹𝗹𝗲𝗿𝘆 𝗖𝗼𝗺𝗺𝗮𝗻𝗱𝗲𝗿
Share
Tweet
SendShare

Latest stories from this section

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

Latest News

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

വേർപാടിന്റെ ആഴക്കടലിലും അപരന് വെളിച്ചമായി രാഹുൽ; 7 പേർക്ക് പുതുജീവനേകി യുവസൈനികന്റെ യാത്രയയപ്പ്

വേർപാടിന്റെ ആഴക്കടലിലും അപരന് വെളിച്ചമായി രാഹുൽ; 7 പേർക്ക് പുതുജീവനേകി യുവസൈനികന്റെ യാത്രയയപ്പ്

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies