Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

സമാധാന ദൂതനാകാൻ പാക് സൈനിക മേധാവി; സ്വന്തം രാജ്യം കത്തുമ്പോൾ അസിം മുനീറിന്റെ വിദേശയാത്രകൾക്കെതിരെ പ്രതിഷേധം; ആക്രമണങ്ങളിൽ വിറച്ച് പാകിസ്താൻ!

by Brave India Desk
Jun 11, 2026, 12:46 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

 

ഭീകരവാദത്തിന്റെ സുരക്ഷിത താവളമെന്ന ആഗോള അപകീർത്തി മാറ്റി പാകിസ്താനെ ഒരു സമാധാന ദൂതനായി അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ ആഗോള പര്യടനങ്ങൾ നടത്തുമ്പോഴും, സ്വന്തം രാജ്യം ആഭ്യന്തര കലാപത്തിലും ഭീകരാക്രമണങ്ങളിലും വെന്തുരുകുന്നു.  ജനറൽ അസിം മുനീർ, പാക് പ്രധാനമന്ത്രിക്കൊപ്പം ബീജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നിർണായക ചർച്ചകളിൽ ഏർപ്പെട്ടിരുന്ന മെയ് 25-നാണ് രാജ്യാന്തര തലത്തിൽ പാകിസ്താനെ നാണംകെടുത്തിയ  ആക്രമണം ഉണ്ടായത്. ബലൂചിസ്താനിൽ സൈനികരുമായി പോയ ട്രെയിൻ ബലൂച് വിമതർ ബോംബുവെച്ച് തകർത്ത വാർത്തയാണ് ചർച്ചകൾക്കിടയിൽ പുറത്തുവന്നത്. ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ജനറൽ മുനീറിനെ അന്താരാഷ്ട്ര തലത്തിൽ അപമാനിക്കാൻ ലക്ഷ്യമിട്ട് ബലൂചിസ്താൻ ലിബറേഷൻ ആർമി (BLA) കൃത്യമായി ആസൂത്രണം ചെയ്തതായിരുന്നു ഈ ആക്രമണം എന്നാണ് വിലയിരുത്തൽ. 47 സൈനികരാണ് ഈ ദാരുണ സംഭവത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Stories you may like

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന ഭീഷണിയാണ് പാകിസ്താനിലെ രണ്ട് വലിയ പ്രവിശ്യകളായ ബലൂചിസ്താനും ഖൈബർ പഖ്തൂൺഖ്വയും ഇപ്പോൾ നേരിടുന്നത്. ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സെന്റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ്’ (CRSS) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025-ൽ മാത്രം പാകിസ്താനിൽ 1,272 ഭീകരാക്രമണങ്ങളിലായി 3,400-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വർഷം (2026) സ്ഥിതി അതിലും ഭീകരമാണ്. സൗത്ത് ഏഷ്യ ടെററിസം പോർട്ടലിന്റെ (SATP) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2026-ലെ ആദ്യത്തെ അഞ്ച് മാസങ്ങൾ പിന്നിടുമ്പോഴേക്കും മരണസംഖ്യ 1,700 കടന്നുകഴിഞ്ഞു. പാക് സുരക്ഷാ സേനകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2019-ൽ 195 സൈനികർ കൊല്ലപ്പെട്ട സ്ഥാനത്ത് 2025-ൽ അത് 650 ആയി ഉയർന്നു.

ബലൂചിസ്താൻ ലിബറേഷൻ ആർമിയെ (BLA) പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക് സൈന്യം ഇപ്പോൾ നീങ്ങുന്നത്. പാകിസ്താന്റെ സാമ്പത്തിക പുരോഗതിയുടെ ജീവനാഡിയായ ‘ചൈന-പാകിസ്താൻ ഇക്കണോമിക് കോറിഡോർ’ (CPEC) പദ്ധതിക്ക് ഏറ്റവും വലിയ ഭീഷണിയുയർത്തുന്നത് ഈ ബലൂച് വിമതരാണ് എന്നതാണ് ഇതിന് കാരണം. ബലൂചിസ്താനിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്ന ചൈനീസ് പദ്ധതികൾക്കെതിരെ നിരന്തരം ആയുധമെടുക്കുന്ന ബി.എൽ.എ, ചൈനീസ് തൊഴിലാളികളെയും എൻജിനീയർമാരെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പാകിസ്താന്റെ നാഷണൽ കൗണ്ടർ ടെററിസം അതോറിറ്റിയുടെ (NACTA) ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021-നും 2024-നും ഇടയിൽ സിപെക് (CPEC) പദ്ധതികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ മാത്രം കുറഞ്ഞത് 20 ചൈനീസ് പൗരന്മാർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം മണ്ണിലെ തീവ്രവാദവും ചോരപ്പുഴയും അടിച്ചമർത്താൻ സാധിക്കാതെ, ആഗോളതലത്തിൽ പ്രതിച്ഛായ നന്നാക്കാൻ നടക്കുന്ന പാക് സൈനിക മേധാവിയുടെ ഇരട്ടത്താപ്പിനെതിരെ രാജ്യത്തിനകത്തുനിന്നുതന്നെ ഇപ്പോൾ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

Tags: pakistanAsim Muneer
Share
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

Latest News

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies