Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേരളം മൊത്തം പിണറായിയുടെ ഫ്‌ളക്‌സ് മാത്രം! പാർട്ടിക്ക് മുകളിൽ വ്യക്തിയോ? വിമർശനങ്ങൾ പരിശോധിക്കും :എം.വി ഗോവിന്ദൻ

by Brave India Desk
Jun 12, 2026, 12:37 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലുടനീളം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉൾപ്പെടുത്തി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചതിൽ പാർട്ടിക്കുള്ളിൽ ഉയർന്ന കടുത്ത വിമർശനങ്ങൾ പരസ്യമായി സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളമുള്ള പാർട്ടി കമ്മിറ്റികളിൽ പിണറായി വിജയന്റെ വ്യക്തിപൂജാ ശൈലിക്കെതിരെ അണികളും നേതാക്കളും ഒരേപോലെ രംഗത്തുവന്ന സാഹചര്യത്തിലാണ് പാർട്ടി സെക്രട്ടറിയുടെ നിർണായക പ്രതികരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലടക്കം പൊതുവായ മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ചാണ് പാർട്ടി ഫ്‌ളക്‌സുകൾ തയ്യാറാക്കിയതെങ്കിലും അതിൽ മുഖ്യമന്ത്രി, പാർട്ടി നേതാവ് എന്നീ നിലകളിൽ പിണറായി വിജയന്റെ ഫോട്ടോ മാത്രമാണ് വന്നതെന്നത് വസ്തുതയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും ഉയർന്നുവന്ന വിമർശനാത്മകമായ എല്ലാ കാര്യങ്ങളും സി.പി.എം ഗൗരവത്തോടെ പരിശോധിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. മുൻകാലങ്ങളിൽ പാർട്ടിയിലെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച മുൻ മുഖ്യമന്ത്രി  വി.എസ് അച്യുതാനന്ദന്റെ പേരിൽ സമാനമായ രീതിയിൽ ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നപ്പോൾ ‘വ്യക്തിപൂജ’ എന്ന് വിളിച്ച് പാർട്ടി ഔദ്യോഗികമായി തള്ളിപ്പറയുകയും തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വി.എസിന്റെ കാലത്തെ നിലപാട് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് മുന്നിൽ കൃത്യമായ മറുപടി നൽകാതെ, ഉയർന്നുവന്ന ആക്ഷേപങ്ങൾ പാർട്ടി ചർച്ച ചെയ്ത് പരിശോധിക്കുമെന്ന ഉറപ്പാണ് സംസ്ഥാന സെക്രട്ടറി നൽകിയത്.

തിരഞ്ഞെടുപ്പ് വിലയിരുത്താനായി ചേർന്ന വിവിധ ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രിയുടെയും ഭരണത്തിന്റെയും ശൈലിക്കെതിരെ വലിയ രീതിയിലുള്ള പടയൊരുക്കമാണ് കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായത്. പാർട്ടിക്ക് മുകളിൽ ഒരു വ്യക്തി കേന്ദ്രീകരിക്കപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ പോയെന്നും, സാധാരണക്കാരായ വോട്ടർമാരെയും പാർട്ടി അണികളെയും അകറ്റാൻ പിണറായി വിജയന്റെ ഈ ശൈലി കാരണമായെന്നും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലാ കമ്മിറ്റികളിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. കണ്ണൂരിലടക്കം നേതൃത്വത്തിനെതിരെ അണികൾ പരസ്യമായി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചതും വലിയ വാർത്തയായിരുന്നു. ഈ പശ്ചാത്തലത്തിൽ, വ്യക്തി കേന്ദ്രീകൃതമായ പ്രചാരണ രീതികൾ പാർട്ടിയുടെ അടിത്തറ ഇളക്കിയെന്ന ആക്ഷേപം സംസ്ഥാന നേതൃത്വം ഗൗരവമായി കാണുന്നുവെന്നതിന്റെ ആദ്യ സൂചനയാണ് എം.വി ഗോവിന്ദന്റെ ഈ തിരുത്തൽ പ്രസ്താവന. വരും ദിവസങ്ങളിൽ സി.പി.എം സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും ഈ വിഷയം കൂടുതൽ വലിയ തർക്കങ്ങൾക്കും തിരുത്തൽ നടപടികൾക്കും വഴിതുറക്കുമെന്നുറപ്പാണ്.

Tags: MV Govindan
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies