Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

by Brave India Desk
Jun 12, 2026, 09:39 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ വിവാദപരമായ പുസ്തകങ്ങളും കവിതകളും പശ്ചിമ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ട് ബംഗാൾ വിദ്യാഭ്യാസ വകുപ്പ്. മമത കുട്ടികൾക്കായി എഴുതിയ വിവാദ കവിതാ സമാഹാരം ‘അപാംഗ് ഒപാംഗ് ജപാംഗ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങളാണ് സർക്കാർ നടത്തുന്ന ലൈബ്രറികളിൽ നിന്ന് മാറ്റുന്നത്. ബംഗാളിലെ പുതിയ ജനവിദ്യാഭ്യാസ-ലൈബ്രറി സേവന മന്ത്രി ഗൗരി ശങ്കർ ഘോഷ് ആണ് ഈ നിർണ്ണായക നയംമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മമത ബാനർജി എഴുതിയ പല പുസ്തകങ്ങളും കവിതകളും വിദ്യാർത്ഥികൾക്കോ വായനക്കാർക്കോ യാതൊരുവിധ വിജ്ഞാനവും നൽകുന്നില്ലെന്ന് മന്ത്രി ഗൗരി ശങ്കർ ഘോഷ് കുറ്റപ്പെടുത്തി. ‘അപാംഗ് ഒപാംഗ് ജപാംഗ്’ പോലുള്ള അനാവശ്യ പുസ്തകങ്ങൾക്കായി ലൈബ്രറികളിലെ സ്ഥലം കളയാൻ ഇനി സർക്കാർ തയ്യാറല്ല എന്നും മന്ത്രി സൂചിപ്പിച്ചു. മുൻ സർക്കാർ സ്വേച്ഛാധിപത്യപരമായാണ് ഈ പുസ്തകങ്ങൾ ലൈബ്രറികളിൽ തിരുകിക്കയറ്റിയത്. ബംഗാളി ഭാഷയിൽ കൃത്യമായ അർത്ഥമില്ലാത്ത, കുട്ടികളുടെ കളിയുമായി ബന്ധപ്പെട്ട ചില ‘നോൺസെൻസ് റൈംസ്’ (യുക്തിരഹിത കവിതകൾ) ശൈലിയിലാണ് മമത ബാനർജി ഈ കവിതകൾ രചിച്ചിട്ടുള്ളത്. മമതയുടെ കവിതകളിലെ വരികളുടെ നിലവാരമില്ലായ്മയെ മുൻനിർത്തി ബിജെപിയും മറ്റ് പ്രതിപക്ഷ നേതാക്കളും വർഷങ്ങളായി വിമർശനമുന്നയിക്കുന്നുണ്ട്. 2022-ൽ മമതയുടെ കവിതാ സമാഹാരമായ ‘കബിതാ ബിതാന്’ ബംഗ്ലാ അക്കാദമി പുരസ്കാരം ലഭിച്ചപ്പോഴും ഈ കവിത വലിയ തോതിൽ ചർച്ചയായിരുന്നു.

Stories you may like

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

2025 ജൂണിൽ അന്നത്തെ തൃണമൂൽ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ സ്കൂൾ-പൊതു ലൈബ്രറികളിലേക്ക് 515 പുസ്തകങ്ങളുടെ പട്ടിക അംഗീകരിച്ചിരുന്നു. ഇതിൽ 90-ഓളം പുസ്തകങ്ങൾ മമത ബാനർജി തന്നെ എഴുതിയവയായിരുന്നു. ഓരോ സ്കൂളിനും ഈ പുസ്തകങ്ങൾ വാങ്ങാനായി ഒരു ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നു. അതേസമയം,
ലൈബ്രറികൾ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഇടമല്ലെന്നും വിദ്യാർത്ഥികളുടെ അറിവും ബൗദ്ധിക വികാസവും വർദ്ധിപ്പിക്കുന്ന പുസ്തകങ്ങൾക്കാണ് അവിടെ മുൻഗണന നൽകേണ്ടതെന്നുമാണ് ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ വാദം.

Tags: west bengaltrinamool congressmamata bannerjeemamata bannerjee poems
Share
Tweet
Send
Share

Latest stories from this section

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

Latest News

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies