Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

24 മണിക്കൂറും ഉറക്കവും കഴിപ്പും മാത്രം; എന്നിട്ടും ഇവന്മാരാണ് ഭൂമിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹീറോ! പാണ്ടയെന്ന മടിയൻ

by Brave India Desk
Jun 13, 2026, 01:56 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

 

ഒരു ദിവസം 16 മണിക്കൂർ സുഖമായിട്ടുറങ്ങുക, എഴുന്നേൽക്കുമ്പോൾ  ഭക്ഷണം വയറുനിറയെ തിന്നുക, വീണ്ടും കിടന്നുറങ്ങുക! ഹോ അരെ വാ… കേൾക്കുമ്പോൾ ആർക്കാണല്ലേ ഈ ‘ലോട്ടറി അടിച്ചപോലത്തെ’ ജീവിതത്തോട് കൊതിതോന്നാത്തത്? റീലുകളിലും ഇൻസ്റ്റാഗ്രാം ഷോർട്സിലും മലർന്നു കിടന്ന് ഉരുളുന്നതും, മരത്തിൽ നിന്ന് തെന്നി താഴെ വീഴുന്നതുമൊക്കെ കണ്ട് നമ്മൾ സോഷ്യൽ മീഡിയയിൽ ‘ഏറ്റവും വലിയ മടിയൻ’ എന്ന് മുദ്രകുത്തിയ ഒരു ജീവിയുണ്ട്—നമ്മുടെ സ്വന്തം ജയന്റ് പാണ്ടകൾ. ആരും ഒന്ന് ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ കൊതിക്കുന്ന ഈ ക്യൂട്ട് കരടികളുടെ യഥാർത്ഥ ജീവിതം പക്ഷേ നിങ്ങൾ വിചാരിക്കുന്നത്ര അലസമാണോ? ഒട്ടുമല്ല! സത്യത്തിൽ അതൊരു കടുത്ത അതിജീവനത്തിന്റെ…. ഒരു ‘ഡയറ്റിംഗ് ട്രാജഡി’യുടെ കഥയാണ്!

Stories you may like

‘ഡയാനയെ നമ്മൾ ഉടൻ മറന്നോളും’; സഹോദരന്റെ ബോംബ് പുസ്തകത്തിന് മറുപടിയുമായി ചാൾസ് രാജാവ്!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

നമുക്ക് ആദ്യം തന്നെ ഇവന്മാരുടെ ഐഡന്റിറ്റി ഒന്ന് വിശദമായി പരിശോധിക്കാം. ശാസ്ത്രലോകം ഇവരെ ‘ഐലുറോപോഡ മെലാനോലൂക്ക’ (Ailuropoda melanoleuca) എന്ന് അല്പം കടിച്ചാൽ പൊട്ടാത്ത പേരിട്ട് വിളിക്കുമ്പോൾ, ബയോളജി ക്ലാസിലെ ‘കാർണിവോറ’ (Carnivora) അഥവാ ഒന്നാന്തരം മാംസഭുക്കുകളുടെ ബെഞ്ചിലാണ് ഇവരുടെ ഇരിപ്പ്. അതായത് ജന്മം കൊണ്ടും പാരമ്പര്യം കൊണ്ടും സിംഹത്തെയും പുലിയെയും പോലെ ഇറച്ചി തിന്ന് ജീവിക്കേണ്ട ഒന്നാന്തരം കരടികൾ! പക്ഷേ, ഇവന്മാരുടെ പൂർവ്വികർക്ക് എവിടെയോ ഒരു കണക്കുകൂട്ടൽ തെറ്റി. അവർ നേരെ ചൈനയിലെ സിചുവാൻ, ഷാൻക്സി, ഗാൻസു പ്രവിശ്യകളിലെ തണുപ്പുള്ള മുളങ്കാടുകളിലേക്ക് താമസം മാറി. അവിടെയെത്തിയതോടെ നോൺ-വെജ് ഒക്കെ പൂർണ്ണമായി ഉപേക്ഷിച്ച്, 99 ശതമാനവും മുള മാത്രം തിന്നുന്ന കടുത്ത ‘സസ്യഭുക്കുകളായി’ ഇവർ മാറി.

ഈ മുള തിന്നൽ കാണുമ്പോൾ നമുക്ക് ഭയങ്കര കോമഡിയായി തോന്നും. പക്ഷേ ഇതിന്റെ പിന്നിലാണ് യഥാർത്ഥ ഹീറോയിസം ഒളിഞ്ഞിരിക്കുന്നത്. മുളയിൽ കലോറിയും ഊർജ്ജവും വളരെ കുറവാണ്. പോരാത്തതിന് പാണ്ടയുടെ ദഹനവ്യവസ്ഥ ഇപ്പോഴും പഴയ ‘ഇറച്ചിതീറ്റക്കാരൻ കരടി’യുടേത് തന്നെയായതുകൊണ്ട് തിന്നുന്ന മുളയിലെ പോഷകങ്ങൾ മുഴുവനായി വലിച്ചെടുക്കാൻ പാവങ്ങൾക്ക് കഴിയില്ല. അപ്പോൾ പിന്നെ ശരീരത്തിന് ആവശ്യമായ ഊർജ്ജം കിട്ടാൻ ഒരൊറ്റ വഴിയേ ഉള്ളൂ—തൂത്തുവാരി തിന്നുക! അങ്ങനെ ഒരു ശരാശരി പാണ്ട ഒരു ദിവസം കുറഞ്ഞത് 12 മുതൽ 38 കിലോഗ്രാം വരെ മുളയുടെ തണ്ടുകളും ഇലകളും ചവച്ചരച്ചു തിന്നാൻ നിർബന്ധിതരാകുന്നു. ഒരു ദിവസത്തെ 24 മണിക്കൂറിൽ 10 മുതൽ 16 മണിക്കൂർ വരെ ഇവർ ഈ തിന്നൽ ജോലിയിലാണ്. ബാക്കി സമയം നടന്ന് കളഞ്ഞാൽ ഉള്ള എനർജിയും തീരും. അതുകൊണ്ട് മാത്രമാണ് തിന്നു കഴിഞ്ഞ ഉടനെ അവർ അവിടെത്തന്നെ ബോധമില്ലാതെ കിടന്ന് ഉറങ്ങിപ്പോകുന്നത്. അല്ലാതെ അത് മടികൊണ്ടല്ല കൂട്ടരേ, തടിയും ജീവനും നിലനിർത്താനുള്ള ഇവരുടെ ഒരു ‘എനർജി സേവിങ് മോഡാണ്’ ഈ ഉറക്കപിരാന്ത്.

ഈ വമ്പൻ മുളതീറ്റയ്ക്ക് വേണ്ടി പ്രകൃതി ഇവർക്കൊരു പ്രത്യേക ‘ഓപ്ഷൻ’ നൽകിയിട്ടുണ്ട്. പാണ്ടകളുടെ കയ്യിൽ അഞ്ച് വിരലുകൾ കൂടാതെ ഒരു ‘കള്ളവിരൽ’ കൂടിയുണ്ട്. അത് യഥാർത്ഥത്തിൽ വിരലല്ല, അവരുടെ കൈത്തണ്ടയിലെ അസ്ഥി (wrist bone) പരിണമിച്ചുണ്ടായ ഒരു എക്സ്ട്രാ തംബ് (False thumb) ആണ്. ഇതുകൊണ്ട് മുളന്തണ്ടുകൾ നല്ല സ്മാർട്ടായി ഗ്രിപ്പ് ചെയ്ത് പിടിക്കാൻ ഇവർക്ക് സാധിക്കും. കൂടാതെ മറ്റ് കരടികളെപ്പോലും തോൽപ്പിക്കുന്ന ശക്തമായ താടിയെല്ലും പരന്ന അണപ്പല്ലുകളും ഉള്ളതുകൊണ്ട് എത്ര കട്ടിയുള്ള മുളയും ഇവർ മിക്സിയിൽ ഇട്ടതുപോലെ പൊടിച്ചെടുക്കും. ഇനി വല്ലപ്പോഴും ഒരു ചേഞ്ചിന് വേണ്ടി ചെറിയ എലി, പക്ഷികൾ, മുട്ട, അല്ലെങ്കിൽ ചത്ത മൃഗങ്ങളുടെ ഇറച്ചി (Carrion) എന്നിവയും ഇവർ മെനുവിൽ ഉൾപ്പെടുത്താറുണ്ട്.

പാണ്ടകളുടെ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് കോട്ട് കാണുമ്പോൾ ഡിസൈനർ വസ്ത്രം ധരിച്ചതാണെന്ന് തോന്നുമല്ലേ. മഞ്ഞിൽ ഒളിച്ചിരിക്കാൻ വെള്ള നിറവും, കാട്ടിലെ നിഴലുകളിൽ മറയാൻ കറുപ്പ് നിറവും ഇവരെ സഹായിക്കുന്നു. കൂടാതെ മുഖത്തെ ആ കറുത്ത കണ്ണട പോലുള്ള പാടുകൾ ഓരോ പാണ്ടയ്ക്കും വ്യത്യസ്തമാണ്; അതുകണ്ടാണ് ഇവർ പരസ്പരം തിരിച്ചറിയുന്നത് പോലും! എപ്പോഴും ഒറ്റയ്ക്ക് നടക്കാൻ ഇഷ്ടപ്പെടുന്ന ഇവർ മറ്റ് കരടികളെപ്പോലെ ശീതകാലത്ത് ഒളിച്ചിരുന്ന് ഉറങ്ങാറില്ല (Hibernation). പകരം തണുപ്പ് കൂടുമ്പോൾ മലയിറങ്ങി താഴേക്ക് വരും. ആള് കാണാൻ പാവത്താനാണെങ്കിലും പേടിപ്പിച്ചാൽ 30 കി.മീ വേഗതയിൽ ഓടാനും, മരം കയറാനും, നീന്താനും ഇവർക്ക് അറിയാം. കടിച്ചു കീറാനുള്ള ഇവരുടെ ബൈറ്റ് ഫോഴ്സ് ഭയങ്കര കൂടുതലാണ്.

പക്ഷേ, ഇവരുടെ പ്രണയവും പ്രസവവുമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ‘ട്വിസ്റ്റ്’. പെൺപാണ്ടകൾക്ക് വർഷത്തിൽ വെറും 2 മുതൽ 3 ദിവസങ്ങൾ മാത്രമാണ് ഗർഭധാരണ ശേഷി ഉണ്ടാകുന്നത്! അതുകൊണ്ട് തന്നെ ഇവരുടെ വംശവർദ്ധനവ് കുറച്ചല്ല, നല്ല ഒന്നാന്തരം കഷ്ടപ്പാടാണ്. മാർച്ചും മെയ് മാസവും ഒക്കെ ആകുമ്പോഴാണ് ആൺപാണ്ട ഒരു പെണ്ണിനെ കാണാൻ ഇറങ്ങുന്നത്. അങ്ങനെ 95 മുതൽ 160 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ടാകുന്ന കുഞ്ഞിനെ കണ്ടാൽ നമ്മൾ ഞെട്ടും! ഏകദേശം 100 കിലോയോളം തൂക്കമുള്ള അമ്മപ്പാണ്ട പ്രസവിക്കുന്നത് വെറും 90 മുതൽ 130 ഗ്രാം മാത്രം തൂക്കമുള്ള, രോമമില്ലാത്ത, കണ്ണുകാണാത്ത ഒരു ചെറിയ എലിക്കുഞ്ഞിന്റെ അത്രയുള്ള വാവയെയാണ്! അമ്മയുടെ വലുപ്പവുമായി നോക്കുമ്പോൾ പ്രകൃതിയിലെ ഏറ്റവും ചെറിയ കുഞ്ഞുങ്ങളിൽ ഒന്നാണിത്.

ചിലപ്പോഴൊക്കെ പ്രകൃതി ഇവർക്ക് ഇരട്ടക്കുട്ടികളെ സമ്മാനിക്കാറുണ്ടെങ്കിലും, കാട്ടിലെ കഠിനമായ സാഹചര്യങ്ങൾ കാരണം ഒരേസമയം രണ്ട് പേരെ നോക്കാൻ അമ്മപ്പാണ്ടയ്ക്ക് കഴിയില്ല. അതുകൊണ്ട് ദാക്ഷിണ്യമില്ലാതെ അവൾ ഒന്നിനെ ഉപേക്ഷിക്കും; ഏറ്റവും ശക്തനായ ഒന്നിനെ മാത്രം നെഞ്ചോട് ചേർത്ത് വളർത്തും. ജനിക്കുമ്പോൾ വെറും ‘പിങ്ക്’ നിറമുള്ള ഈ കുഞ്ഞുങ്ങൾ ആറ് മുതൽ എട്ട് ആഴ്ചകൾ കൊണ്ടാണ് കണ്ണുതുറക്കുന്നതും, പതിയെ നമ്മൾ കാണുന്ന ആ ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിലേക്ക് മാറുന്നതും. 18 മാസം പ്രായമാകുന്നതുവരെ അമ്മയുടെ ഒപ്പം നടന്ന് മരംകയറ്റവും മുളതീറ്റയും പഠിക്കുന്ന ഈ കുട്ടിപ്പാണ്ടകൾ തന്നെയാണ് കാട്ടിലെ യഥാർത്ഥ റൗഡികൾ!

പക്ഷേ, ഇത്രയൊക്കെ ക്യൂട്ട് ആണെങ്കിലും ഇവന്മാരുടെ ഭാവി അത്ര സുഖകരമല്ല. മനുഷ്യൻ സ്വന്തം ആവശ്യങ്ങൾക്കായി കാടുകൾ വെട്ടി കഷണങ്ങളാക്കിയപ്പോൾ വഴിതെറ്റിപ്പോയത് പാവം പാണ്ടകളാണ്. പോരാത്തതിന് കാലാവസ്ഥാ വ്യതിയാനം കാരണം ഇവരുടെ ഏക ആഹാരമായ മുളങ്കാടുകളും നശിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നിലവിൽ ‘അപകടസാധ്യതയുള്ള ജീവികളുടെ’ പട്ടികയിലാണ് ഇവരുള്ളത്. ഗ്ലോബൽ വൈൽഡ്‌ലൈഫ് കൺസർവേഷന്റെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർമാരാണ് ഇന്ന് പാണ്ടകൾ. കാരണം, ഇവരെ സംരക്ഷിക്കാൻ വേണ്ടി നമ്മൾ കാത്തുസൂക്ഷിക്കുന്ന ആ മലനിരകളിൽ ഇവരോടൊപ്പം ലക്ഷക്കണക്കിന് മറ്റ് അപൂർവ്വ ജീവികൾ കൂടിയാണ് സുരക്ഷിതമായി ജീവിക്കുന്നത്!

അതുകൊണ്ട്, ഇനി ഇൻസ്റ്റാഗ്രാമിലോ യൂട്യൂബിലോ ഒരു പാണ്ടക്കുട്ടൻ മരത്തിൽ നിന്ന് തെന്നി താഴെ വീഴുന്നതോ, മലർന്നു കിടന്ന് മടിപിടിച്ച് ഉരുളുന്നതോ ആയ വീഡിയോ കാണുമ്പോൾ വെറുതെ ചിരിച്ചു തള്ളരുത്. കാരണം, സ്വന്തം വംശം ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെടാതിരിക്കാൻ, മാംസഭുക്കിന്റെ ചോരയും ചുമന്ന് 24 മണിക്കൂറും ഒരു ‘മുളന്തണ്ടും’ കടിച്ച് പിടിച്ച് അവർ നടത്തുന്ന കടുത്ത പോരാട്ടത്തിന്റെ ഇടവേളകളാണത്. ചില മടികൾ വെറുമൊരു അലസതയല്ല കൂട്ടരേ, തോറ്റുകൊടുക്കാതിരിക്കാൻ പ്രകൃതി തന്നേൽപ്പിച്ച ഒരു ‘ക്യൂട്ട് അടവാണ്’! അത് കണ്ട് നമ്മളും ഒന്ന് പുഞ്ചിരിക്കുക, ആ അതിജീവനത്തെ മനസ്സാ ഭാവന ചെയ്യുക!

Tags: pandaWORLDSAFARI
Share
Tweet
Send
Share

Latest stories from this section

ചൈനയുടെ പാകിസ്താൻ പ്രേമത്തിന് അന്ത്യമോ: സഹസ്രകോടികളുടെ കരാറുകൾ തുടരാൻ വിസമ്മതിച്ച് രാജ്യം; സാമ്പത്തിക ഇടനാഴി കൊട്ടിയടച്ച് ഷീ ജിൻ പിങ്

ഷി ചിൻപിങ്ങിന് പക്ഷാഘാതവും അടിയന്തര ആശുപത്രി വാസവും: വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

കാനഡയുമായി കൂടുതൽ ബന്ധമുണ്ടാക്കിയാൽ 100% താരിഫ് ഏർപ്പെടുത്തും ; യൂറോപ്യൻ യൂണിയനെതിരെ ഭീഷണിയുമായി ട്രംപ്

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

Latest News

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

‘ഈ ഇടുങ്ങിയ മാനസികാവസ്ഥയിൽ നിന്ന് മാറ്റം വരുത്തൂ’ ; ഹിന്ദി ഭാഷ നയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റ ഗ്രൂപ്പ് തലപ്പത്ത് എൻ ചന്ദ്രശേഖരൻ തുടരും : അഞ്ച് വർഷത്തേക്ക് കൂടി നിയമനം

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies