ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം വിരാട് കോഹ്‌ലിയെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് നിലനിൽക്കുന്ന ഏറ്റവും വലിയ മിഥ്യാധാരണ തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ മുഖ്യപരിശീലകൻ രവി ശാസ്ത്രി. വർഷങ്ങളോളം ഇന്ത്യൻ ടീമിൽ കോഹ്‌ലിയോടൊപ്പം ക്യാപ്റ്റൻ-ഹെഡ് കോച്ച് സഖ്യമായി പ്രവർത്തിച്ച വ്യക്തിയാണ് രവി ശാസ്ത്രി. ഈ കാലയളവിൽ അന്താരാഷ്ട്ര തലത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ വലിയ വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്.
‘One8’ എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് കോഹ്‌ലിയുടെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ച് 1983-ലെ ലോകകപ്പ് ജേതാവ് കൂടിയായ ശാസ്ത്രി മനസ്സ് തുറന്നത്. കോഹ്‌ലി ഒരു ‘ധാർഷ്ട്യക്കാരനാണെന്നും’ആർഭാടം കാണിക്കുന്ന കുറുമ്പനാണെന്നുമുള്ള’ ധാരണകൾ ശരിയായിരിക്കാം, പക്ഷേ അത് കളിക്കളത്തിൽ മാത്രമായി പരിമിതപ്പെട്ടതാണെന്ന് ശാസ്ത്രി വ്യക്തമാക്കി. രവി ശാസ്ത്രിയുടെ വാക്കുകൾ:”ധാർഷ്ട്യക്കാരൻ, തന്നിഷ്ടക്കാരൻ, അതിരുകടക്കുന്നവൻ, എപ്പോഴും ദേഷ്യത്തിന്റെ അഗ്രത്തുള്ളവൻ… ഇതെല്ലാം സത്യമാണ്, പക്ഷേ അത് മൈതാനത്ത് മാത്രമാണ്. കളിക്കളത്തിന് പുറത്ത് അവൻ ഇതിന് തികച്ചും വിപരീതമായ വ്യക്തിത്വമാണ്.
ആവശ്യാനുസരണം സ്വിച്ച് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും ഇത്രയധികം കഴിവുള്ള മനുഷ്യരെ എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമാണ്.” അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗ് സമയത്ത് ബാധിച്ച പരിക്ക് കാരണം ഇന്ത്യയുടെ അഫ്ഗാൻ പരമ്പരയിൽ താരം കാളികുനില്ല. ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്റിങ് ഇതിഹാസങ്ങളിൽ ഒരാളായ കെയിൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ആശംസ നൽകി വിരാട് കോഹ്‌ലി രംഗത്തെത്തിയിരുന്നു. വില്യംസണുമായുള്ള സൗഹൃദം താൻ ഏറെ വിലമതിക്കുന്നുവെന്നും ജീവിതകാലം മുഴുവൻ കായികലോകത്തിനായി സമർപ്പിച്ച ഈ മാന്ത്രിക ബാറ്റർ ഇനി വിശ്രമജീവിതം ആഘോഷമാക്കേണ്ട സമയമാണെന്നും കോഹ്‌ലി കുറിച്ചു.











