Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

30 വിദേശയാത്രകൾ, താമസച്ചെലവ് ‘പൂജ്യം രൂപ’! പിണറായി വിജയന്റെ വിദേശയാത്രകളുടെ വിവരാവകാശ രേഖകൾ പുറത്ത്; വൻ വിവാദം

by Brave India Desk
Jun 17, 2026, 11:50 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പത്ത് വർഷത്തെ ഭരണകാലയളവിൽ നടത്തിയ വിദേശയാത്രകളുടെ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയായിരുന്ന 10 വർഷത്തിനിടെ പിണറായി വിജയൻ 30 വിദേശയാത്രകൾ നടത്തിയതായും 17 ഓളം രാജ്യങ്ങൾ സന്ദർശിച്ചതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പൊതുഭരണ വകുപ്പ് പുറത്തുവിട്ട ഈ വിവരാവകാശ മറുപടിയിലെ ചില വിചിത്രമായ കണക്കുകളാണ് ഇപ്പോൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

Stories you may like

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

30 വിദേശയാത്രകൾ നടത്തിയതിൽ വെറും 8 യാത്രകളുടെ ചെലവ് വിവരങ്ങൾ മാത്രമാണ് പൊതുഭരണവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈ 8 യാത്രകൾക്കായി മാത്രം 74,59,364 രൂപ (എഴുപത്തിനാല് ലക്ഷത്തിലധികം രൂപ) ഖജനാവിൽ നിന്ന് ചെലവിട്ടതായും രേഖകളിൽ പറയുന്നു. എന്നാൽ, ഈ യാത്രകളിലെല്ലാം താമസത്തിനായി ചെലവഴിച്ച തുക ‘പൂജ്യം’ എന്നാണ് പൊതുഭരണ വകുപ്പ് നൽകിയിരിക്കുന്ന വിചിത്രമായ മറുപടി. വിദേശരാജ്യങ്ങളിൽ മുഖ്യമന്ത്രിയും സംഘവും താമസിച്ചതിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന സർക്കാരിന്റെ ഈ വിശദീകരണം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാകും.

മുളക്കുളം സൗത്ത് സ്വദേശി എം. ടി. തോമസ് നൽകിയ വിവരാവകാശ ചോദ്യത്തിനാണ് പൊതുഭരണ വകുപ്പ് ഈ മറുപടി നൽകിയത്. യുഎസ്, യുഎഇ, ബഹ്റൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ, ഇന്തൊനീഷ്യ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ 17 രാജ്യങ്ങളിലാണ് പിണറായി വിജയൻ സന്ദർശനം നടത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ തവണ സന്ദർശിച്ചത് യുഎഇ ആണ്. ചികിത്സാർഥം നാല് തവണയാണ് അദ്ദേഹം യുഎസ് സന്ദർശിച്ചത്.

ഇതുകൂടാതെ നാല് സ്വകാര്യ വിദേശയാത്രകളും പിണറായി വിജയൻ നടത്തിയിട്ടുണ്ട്. ഇതിൽ 2018 ജൂലൈയിൽ യുഎസിലേക്ക് നടത്തിയ യാത്ര പൂർണ്ണമായും ‘സ്വകാര്യം’ എന്നാണ് സർക്കാർ രേഖകളിൽ ഉള്ളതെങ്കിലും, ഈ യാത്രയുടെ യാത്രാക്കൂലി ഇനത്തിൽ 3,82,807 രൂപ സർക്കാർ ഖജനാവിൽ നിന്നും അനുവദിച്ചതായും വിവരാവകാശ രേഖകളിൽ വ്യക്തമാക്കുന്നു.മുൻ മുഖ്യമന്ത്രി നടത്തിയ മുഴുവൻ വിദേശയാത്രകളുടെയും താമസത്തിന്റെയും കൃത്യമായ ചെലവ് വിവരങ്ങൾ നൽകാത്ത പൊതുഭരണ വകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും വിവരാവകാശ അപേക്ഷകൻ വ്യക്തമാക്കിയിട്ടുണ്ട്. വിദേശയാത്രകളുടെ സുതാര്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിയതോടെ സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുകയാണ്.

Tags: pinarai vijayan
Share
Tweet
Send
Share

Latest stories from this section

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

 ‘ഇടിയോട് കൂടിയ കനത്ത മഴ, 50 കി.മീ വേഗതയിൽ ചുഴറ്റിയടിക്കുന്ന കാറ്റ്’: നാളെ മുതൽ ഒക്ടോബർ 3 വരെ കടുക്കും; ജാഗ്രതാ മുന്നറിയിപ്പ്!

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

Latest News

‘ഇൻവെന്റ് ഇൻ ഇന്ത്യ’;  സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies