Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഗൗതം ഗംഭീറിനെ മാറ്റി ധോണിയെപ്പോലൊരു മെന്ററെ കൊണ്ടുവരൂ; കടുത്ത വിമർശനവുമായി എസ്. ശ്രീശാന്ത്

by Brave India Desk
Jun 19, 2026, 01:42 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത്. നിലവിലെ ഇന്ത്യൻ ടീമിന് ഒരു പരമ്പരാഗത കോച്ചിനെയല്ല, മറിച്ച് എം.എസ്. ധോണിയെപ്പോലെയുള്ള ഒരു മെന്ററെയാണ് ആവശ്യമെന്ന് ശ്രീശാന്ത് തുറന്നടിച്ചു. പ്രമുഖ മാധ്യമമായ ‘ലല്ലൻടോപ്പുമായുള്ള’ അഭിമുഖത്തിനിടയിലാണ് മലയാളി താരം ഗംഭീറിന്റെ പരിശീലന ശൈലിയെ രൂക്ഷമായി വിമർശിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് ഇന്ത്യ നേരിട്ട കടുത്ത തിരിച്ചടികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ശ്രീശാന്ത് ഇങ്ങനെ പ്രതികരിച്ചത്. 2024-ൽ ന്യൂസിലൻഡിനെതിരെയും 2025-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യക്ക് സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരകൾ നഷ്ടമായിരുന്നു. ഈ രണ്ട് കടുത്ത പരാജയങ്ങളും ഗംഭീർ കോച്ചായിരുന്ന കാലാവധിയിലാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിച്ച ശ്രീശാന്ത്, ഗംഭീർ ടീമിനെ നയിക്കുന്ന രീതിയിൽ തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കി.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

“ആദ്യം ആ കോച്ചിനെ മാറ്റൂ സുഹൃത്തേ. ഇന്ത്യക്ക് ആവശ്യം ഒരു കോച്ചിനെയല്ല, ഒരു മെന്ററെയാണ്. നിങ്ങൾ ആദ്യം കളിക്കാർക്ക് ഒരു സഹോദരനെപ്പോലെ ആകണം. ജയിക്കുമ്പോൾ മാത്രം ചിരിക്കുകയും തോൽക്കുമ്പോൾ ദേഷ്യപ്പെടുകയും ചെയ്യരുത്. നിങ്ങൾ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, അത് വലിയ കാര്യം തന്നെയാണ്. എന്നാൽ അതിനർത്ഥം മറ്റുള്ളവർ ഇവിടെ ശ്രമിക്കുന്നില്ല എന്നല്ല. അതുകൊണ്ട് കോച്ചിന് മുകളിലായി ഒരു മെന്ററെ കൊണ്ടുവരിക.”

ഗംഭീർ കളിക്കാർക്ക് മേൽ “അമിതമായ സമ്മർദ്ദം” ചെലുത്തുന്നുണ്ടെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി. ഇതിനായി എം.എസ്. ധോണിയുടെ ശൈലിയാണ് താരം ഉദാഹരണമായി കാട്ടിയത്. അന്താരാഷ്ട്ര തലത്തിൽ കളിക്കുന്ന ഒരു ടീമിന് കളിക്കാരെ സമ്മർദ്ദത്തിലാക്കുന്ന ഒരു കോച്ചിനെ ആവശ്യമില്ലെന്നും ധോണി ഒരിക്കലും അങ്ങനെ ചെയ്തിരുന്നില്ലെന്നും ശ്രീശാന്ത് ഓർമ്മിപ്പിച്ചു. ധോണിയുടെ മാനസികാവസ്ഥയാണ് അന്ന് ടീമിനെ നയിച്ചിരുന്നതെന്നും അതിനാൽ ഭാരതീയ ടീമിന് ധോണിയെപ്പോലൊരു മെന്ററെയാണ് ആവശ്യമെന്നും താരം കൂട്ടിച്ചേർത്തു.

2026-ലെ ടി20 ലോകകപ്പ് വിജയത്തിന്റെ പൂർണ്ണമായ ക്രെഡിറ്റ് ഗൗതം ഗംഭീറിന് മാത്രം നൽകുന്ന രീതിയെയും ശ്രീശാന്ത് പൂർണ്ണമായി തള്ളിപ്പറഞ്ഞു. സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് തുടങ്ങിയ കളിക്കാരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കിരീടം നേടിത്തന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “ടീം ലോകകപ്പ് ജയിച്ചപ്പോൾ അതിന്റെ എല്ലാ ക്രെഡിറ്റും ഗംഭീറിനാണ് പോയത്. എന്നാൽ അവിടെ സഞ്ജു സാംസൺ ഉണ്ടായിരുന്നില്ലെങ്കിലോ, സൂര്യകുമാർ യാദവ് കൃത്യമായി ക്യാപ്റ്റൻസി ചെയ്തിരുന്നില്ലെങ്കിലോ, ശരിയായ സമയത്ത് ബൗളിങ്ങിൽ മാറ്റങ്ങൾ വരുത്തിയിരുന്നില്ലെങ്കിലോ നമ്മൾ ആ മത്സരം ജയിക്കുമായിരുന്നോ?” ശ്രീശാന്ത് ചോദിച്ചു.

കളി നടക്കുന്ന സമയത്ത് കോച്ചാണോ മൈതാനത്ത് തീരുമാനങ്ങൾ എടുക്കുന്നത് എന്നും ശ്രീശാന്ത് ചോദിച്ചു. കളിയിൽ സജീവമായി ഇടപെടുന്ന ആശിഷ് നെഹ്‌റയെപ്പോലെയുള്ള ഒരാളാണ് കോച്ചെങ്കിൽ അത് മനസ്സിലാക്കാമെന്നും ശ്രീശാന്ത് പരിഹസിച്ചു.

Tags: MS Dhonigautham gambhirSREESHANTH
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies