Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

10 ഫോറുകൾ, 8 സിക്സറുകൾ, 324 സ്ട്രൈക്ക് റേറ്റ്; ഫൈനലിൽ ലങ്കൻ ബൗളർമാരെ കരയിപ്പിച്ച് 15-കാരൻ വൈഭവ് സൂര്യവംശി;

by Brave India Desk
Jun 21, 2026, 11:24 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ക്രിക്കറ്റ് ചരിത്രത്തിൽ സ്ഥിതിവിവരക്കണക്കുകളെപ്പോലും അപ്രസക്തമാക്കുന്ന ഒരു ബാറ്റിംഗ് രുദ്രതാണ്ഡവത്തിനാണ് ശ്രീലങ്കയിൽ നടന്ന ട്രൈ നേഷൻ എ സീരീസ് ഫൈനൽ സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം 15-കാരൻ വൈഭവ് സൂര്യവംശി ലങ്കൻ ബൗളർമാരെ ദയവില്ലാതെ വേട്ടയാടിയപ്പോൾ പിറന്നത് കരിയറിലെ ഏറ്റവും അവിശ്വസനീയമായ ഒരു ഇന്നിങ്സാണ്. വെറും 29 പന്തുകളിൽ നിന്ന് 10 ഫോറുകളും 8 സിക്സറുകളും ഉൾപ്പെടെ 94 റൺസാണ് താരം അടിച്ചുകൂട്ടിയത്. 11 പന്തിൽ 50 റൺസ് നേടിയ വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റ് ചിരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി എന്ന നേട്ടവും സ്വന്തമാക്കി.

വിക്കറ്റ് വീണ പന്ത് ഉൾപ്പെടെ തന്റെ മുഴുവൻ ഇന്നിങ്സിലും വെറും 6 ഡോട്ട് ബോളുകൾ മാത്രമാണ് വൈഭവ് വഴങ്ങിയത്. ബാക്കി 23 പന്തുകളിലും താരം റൺ നേടി എന്നതും ശ്രദ്ധിക്കണം. വൈഭവിന്റെ ആ മാരക സ്ട്രൈക്ക് റേറ്റ് (324.14) പിറന്നത് ഈ രീതിയിലായിരുന്നു

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

15-YEAR-OLD VAIBHAV SOORYAVANSHI IN TRI SERIES FINAL:

4,4,4,6,6,0,6,4,4,6,6,4,4,2,4,1,0,4,1,0,0,4,6,0,6,1,6,1 , വിക്കറ്റ്

ആദ്യ മൂന്ന് പന്തുകളിലും തുടർച്ചയായ ബൗണ്ടറികൾ (4, 4, 4) പായിച്ചുകൊണ്ടാണ് വൈഭവ് തുടങ്ങിയത്. തൊട്ടുപിന്നാലെ അടുത്ത രണ്ട് പന്തുകളും ഗാലറിയുടെ അപ്പർ ഡെക്കിൽ (6, 6) ചെന്ന് പതിച്ചു! ഇന്നിങ്സിലുടനീളം സിംഗിളുകളേക്കാൾ കൂടുതൽ ബൗണ്ടറികളിലാണ് ഈ 15-കാരൻ വിശ്വസിച്ചത്.

കഴിഞ്ഞ മത്സരത്തിലെ ചില അനാവശ്യ സ്ലെഡ്ജിങ്ങുകൾക്കും വിവാദങ്ങൾക്കും മറുപടി നൽകാൻ ക്രീസിലെത്തിയ വൈഭവ് സൂര്യവംശി തികച്ചും അക്രമാസക്തമായ ഭാവത്തിലായിരുന്നു. ഒരറ്റത്ത് പ്രിയാൻഷ് ആര്യ (35) മികച്ച പിന്തുണ നൽകിയപ്പോൾ, മറുവശത്ത് ലങ്കൻ ക്യാപ്റ്റൻ സഹൻ ആരച്ചിഗെ തന്റെ ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും വൈഭവിന്റെ ഡിഫെൻസ് ഒരു കോട്ട പോലെ തകർക്കാൻ അവർക്കായില്ല.

ഒടുവിൽ സെഞ്ച്വറിക്ക് വെറും 6 റൺസ് മാത്രം അകലെ വെച്ചാണ് (94 റൺസ്) താരം പുറത്താകുന്നത്. അപ്പോഴേക്കും ഇന്ത്യ എ ടീം 9.3 ഓവറിൽ 132 റൺസ് എന്ന അജയ്യമായ സ്കോറിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. മുൻ ഇന്ത്യൻ താരം കെ. ശ്രീകാന്ത് മുമ്പ് പറഞ്ഞതുപോലെ, സച്ചിൻ ക്രിക്കറ്റിലെ ദൈവമാണെങ്കിൽ, ഈ ചെറുപ്രായത്തിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിക്കുന്ന വൈഭവ് സൂര്യവംശി ദൈവത്തിന്റെ പുത്രൻ തന്നെയാണെന്ന് അടിവരയിടുന്നതായിരുന്നു മിർപൂരിലെ ഈ പോരാട്ടം.

Tags: Vaibhav SooryavanshiINDIA VS AFG
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies