Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഈ 15-കാരൻ മറ്റുള്ളവരെ നാണിപ്പിക്കുന്നു, അവൻ ക്രിക്കറ്റിന് ദൈവത്തിന്റെ സമ്മാനം; വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ആകാശ് ചോപ്ര

by Brave India Desk
Jun 22, 2026, 06:05 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ശ്രീലങ്ക എ ടീമിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനൽ മത്സരത്തിൽ ഇന്ത്യ എ ടീമിനായി മാച്ച് വിന്നിങ് പ്രകടനം പുറത്തെടുത്ത 15-കാരൻ വൈഭവ് സൂര്യവംശിയെ പ്രകീർത്തിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ യുവ ഇടങ്കയ്യൻ ബാറ്ററുടെ അവിശ്വസനീയ പ്രകടനത്തെ ആകാശ് ചോപ്ര വാനോളം പുകഴ്ത്തിയത്.

ദംബുള്ളയിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീം 378 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ പടയെ 311 റൺസിന് പുറത്താക്കി ഇന്ത്യ 66 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി കിരീടം ചൂടി. 10 ഫോറുകളും 8 സിക്സറുകളുമടക്കം വെറും 29 പന്തിൽ 94 റൺസ് വാരിക്കൂട്ടിയ വൈഭവ് സൂര്യവംശിയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. പ്രിയാൻഷ് ആര്യയുമായി (29 പന്തിൽ 39) ചേർന്ന് 132 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് വൈഭവ് പടുത്തുയർത്തിയത്. വെറും 11 പന്തിലാണ് താരം തന്റെ അർധസെഞ്ച്വറി പൂർത്തിയാക്കിയത്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

വൈഭവ് തന്റെ ടീമിലെ കൂടുതൽ പരിചയസമ്പന്നരായ മറ്റ് താരങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണ് കളിക്കുന്നതെന്ന് ആകാശ് ചോപ്ര നിരീക്ഷിച്ചു. “എന്താണ് ഈ കുട്ടി ചെയ്യുന്നത്? അവൻ മറ്റുള്ളവരെയെല്ലാം ചെറുതായി നാണിപ്പിക്കുകയാണ്. കരിയറിന്റെ തുടക്കത്തിൽ തന്നെ മറ്റുള്ളവർക്ക് ഒരു ഇൻസെക്യൂരിറ്റി  ഉണ്ടാക്കാൻ അവന് കഴിയും. ഋതുരാജ് ഗെയ്ക്‌വാദ്, പ്രിയാൻഷ് ആര്യ, തിലക് വർമ്മ എന്നിവരൊക്കെ അടങ്ങുന്ന മികച്ചൊരു ഇന്ത്യ എ ടീമാണ് അവിടെയുള്ളത്. എന്നാൽ ഈ കുട്ടി അടിക്കാൻ തുടങ്ങുമ്പോൾ അവൻ മറ്റൊരു ലെവലിലാണ്.”

ലിസ്റ്റ് എ റെക്കോർഡുകൾ വളരെ നിസ്സാരമായാണ് വൈഭവ് തകർക്കുന്നതെന്ന് ചോപ്ര ഓർമ്മിപ്പിച്ചു. അണ്ടർ-19 ലോകകപ്പ് ഫൈനലിലെ 175 റൺസ് പ്രകടനവും, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി എലിമിനേറ്ററിലും ക്വാളിഫയറിലും നടത്തിയ ബാറ്റിങ്ങും ഇതിന് ഉദാഹരണമാണ്. സമ്മർദ്ദം കൂടുന്തോറും ഈ കുട്ടി കൂടുതൽ തിളങ്ങുകയാണെന്ന് ചോപ്ര പറഞ്ഞു:

“നോക്കൗട്ട് മത്സരങ്ങളുടെ യാതൊരുവിധ സമ്മർദ്ദവും അവൻ അറിയുന്നില്ല. സാധാരണയായി ഹൈ-റിസ്ക് എടുക്കുന്ന കളിക്കാർ സമ്മർദ്ദമുണ്ടാകുമ്പോൾ കളിശൈലി മാറ്റാറുണ്ട്. എന്നാൽ അവൻ അങ്ങനെയല്ല. അവനോടൊപ്പം കളിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾക്ക് റൺസ് കണ്ടെത്തണമെങ്കിൽ വൈഭവ് സൂര്യവംശിയോട് മത്സരിക്കുന്നത് നിർത്തുക എന്നാണ്. അവനെപ്പോലെ സിക്സറുകൾ പറത്താൻ നിങ്ങൾക്ക് കഴിയില്ലെന്ന് മനസ്സിലാക്കി കൈയടിക്കുക.”

ബിഹാറിൽ നിന്നുള്ള ഈ യുവപ്രതിഭ ക്രിക്കറ്റിന് ലഭിച്ച ദൈവത്തിന്റെ സമ്മാനമാണെന്നും, ചില മത്സരങ്ങളിൽ സ്ഥിരതക്കുറവ് പ്രകടിപ്പിക്കാറുണ്ടെങ്കിലും റൺസ് അടിക്കുന്ന ദിവസം മറ്റെല്ലാവരെയും അവൻ നിഷ്പ്രഭരാക്കുമെന്നും ചോപ്ര കൂട്ടിച്ചേർത്തു. ഈ അഗ്രസീവ് ശൈലി മാറ്റമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം വൈഭവിനോട് ആവശ്യപ്പെട്ടു.

Tags: vaibhav suryavanshiindian cricket
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies