ഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യന്‍ വിപണയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ നീതി കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇലക്ട്രോണിക് ഘടകങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ടു ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിനുവേണ്ടി നികുതി ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ നീതി ആയോഗ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇത് വിപണി പിടിച്ചെടുക്കാന്‍ സഹായിക്കുമെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍.
വന്‍കിട നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യം നല്‍കുന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് പ്രത്യേക വ്യവസായ മേഖല രൂപവല്‍ക്കരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടുതല്‍ തെഴിലവസരങ്ങള്ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ തന്നെ വന്‍കിട നിക്ഷേപങ്ങള്‍ക്ക് അവസരമെരുക്കണമെന്നും പദ്ധതിയില്‍ പറയുന്നു. 20,000 തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ നികുതി ആനുകൂല്യം നല്‍കണം. ഇവര്‍ രാജ്യത്ത് 100 കോടി ഡോളറെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറുള്ളവരുമാകണം.
സാഗര്‍മാല പദ്ധതിയില്‍പ്പെടുത്തിയാണ് പ്രത്യേക ഇക്കണോമിക് സോണ്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ തീര പ്രദേശത്ത് 200 മുതല്‍ 250 കിലോമീറ്റര്‍വരെ വിസ്തൃതിയിലായിരിക്കണം പ്രത്യേക കോസ്റ്റല്‍ സോണ്‍ ഉണ്ടാക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Discussion about this post