കംബാല: ദക്ഷിണ സുഡാന്റെ വടക്കന്‍ മേഖലയില്‍ 89 ആണ്കുട്ടികെളെ അജ്ഞാത ഭീകര സംഘടനകള്‍ തട്ടിക്കൊണ്ടുപോയി. ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ യുനിസെഫാണ് ഇക്കാര്യം അറിയിച്ചത്.
മാലാക്കലിലും വാവ് ഷില്ലുക്ക് നഗരത്തിലുമാണ് സംഭവം. 12 വയസിനു മുകളില്‍ പ്രായമുള്ള ആള്‍കുട്ടികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രക്ഷിതാക്കളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയത്.
സ്ഥലത്തെ ഒരു സ്കൂളിലും ഭീകരര്‍ കടന്നുകയറിയതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിന്നും ആണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ സുഡാനില്‍ കഴിഞ്ഞ വര്‍ഷം പന്ത്രണ്ടായിരത്തോളം കുട്ടികളെ സൈന്യവും ഭീകര സംഘടനകളും അവരുടെ പോരാളികളാക്കി മാറ്റിയിട്ടുണ്ടെന്ന് യൂനിസെഫ് വ്യക്തമാക്കി.
Discussion about this post