Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

by Brave India Desk
Jul 1, 2026, 06:49 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ഗാന്ധി നഗർ : ഹിന്ദു വിവാഹ നിയമപ്രകാരം പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും പാലിക്കാതെ കേവലം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രമുള്ളത് കൊണ്ട് ഒരു വിവാഹം നിയമപരമായി സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി. വിവാഹം എന്നത് വെറും ‘പാട്ടും നൃത്തവും’ ഭക്ഷണവും മാത്രമുള്ള ഒന്നല്ലെന്നും, മറിച്ച് അത് പവിത്രമായ ഒരു സംസ്‌കാരമാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം (Hindu Marriage Act, 1955) വിവാഹം സാധുവാകണമെങ്കിൽ പരമ്പരാഗത ചടങ്ങുകൾ നിർബന്ധമായും നടന്നിരിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. പവിത്രമായ അഗ്നിയെ സാക്ഷി നിർത്തി വധൂവരന്മാർ ഒന്നിച്ച് ഏഴ് ചുവടുകൾ വെക്കുന്ന ‘സപ്തപദി’ ഉൾപ്പെടെയുള്ള അത്യന്താപേക്ഷിതമായ ചടങ്ങുകൾ നടക്കാത്ത പക്ഷം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിലും നിയമത്തിന് മുന്നിൽ ദമ്പതിമാരായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് ആചാരപ്രകാരമുള്ള ചടങ്ങുകൾ (സപ്തപദി പോലുള്ളവ) പൂർത്തിയാകുമ്പോൾ മാത്രമേ ഒരു വിവാഹം നിയമപരമായി നിലവിൽ വരുന്നുള്ളൂ. സെക്ഷൻ 8 പ്രകാരമുള്ള രജിസ്ട്രേഷൻ എന്നത് നിലവിൽ നടന്ന ഒരു വിവാഹത്തിന്റെ ‘തെളിവ്’ മാത്രമാണ്. അടിസ്ഥാനപരമായ ചടങ്ങുകൾ നടന്നിട്ടില്ലെങ്കിൽ രജിസ്ട്രേഷന് യാതൊരു നിയമസാധുതയുമില്ല എന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ മുൻകാല വിധികളെ ഉദ്ധരിച്ചാണ് ഹൈക്കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

Stories you may like

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

കഴിഞ്ഞ വർഷം നവംബറിൽ ഒരു കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ കൗശൽ സോനാർ എന്ന യുവാവ് സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഇടപെടൽ. അഹമ്മദാബാദ് സ്വദേശിനിയായ ഒരു യുവതി താൻ കൗശലിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ മാതാപിതാക്കളെ സമീപിക്കുകയും വിവാഹ സർട്ടിഫിക്കറ്റ് കാണിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. എന്നാൽ താൻ യുവതിയുമായി യാതൊരു വിവാഹ ചടങ്ങുകളും നടത്തിയിട്ടില്ലെന്നും ഒന്നിച്ച് ജീവിച്ചിട്ടില്ലെന്നും യുവാവ് കോടതിയെ അറിയിച്ചു.
​യുവതിയുടെ പിതാവിന്റെ കമ്പനിയിലാണ് താൻ ജോലി ചെയ്തിരുന്നതെന്നും പ്രൊമോഷൻ വാഗ്ദാനം നൽകിയും ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയും വ്യാജമായി തന്റെ ഒപ്പ് രേഖകളിൽ വാങ്ങുകയായിരുന്നുവെന്നും യുവാവ് വാദിച്ചു.

കുടുംബ കോടതിയിലെ വിചാരണ വേളയിൽ തങ്ങൾക്കിടയിൽ യാതൊരുവിധ ഹിന്ദു ആചാരങ്ങളോ സപ്തപദിയോ നടന്നിട്ടില്ലെന്ന് യുവതിയും രേഖാമൂലം സമ്മതിച്ചിരുന്നു. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് ഉള്ളതിനാൽ കേസിൽ വിശദമായ വിചാരണ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഫാമിലി കോടതി യുവാവിന്റെ ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Tags: Hindu Marriage actHindu marriageGujarat High Court
Share
Tweet
SendShare

Latest stories from this section

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies