Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

by Brave India Desk
Jul 1, 2026, 06:55 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ ഡ്രെസ്സിങ് റൂം കഥകളിലൊന്നാണ് ഷാർജ ടൂർണമെന്റിനിടയിൽ അണ്ടർവേൾഡ് ഡോൺ ദാവൂദ് ഇബ്രാഹിം ഇന്ത്യൻ കളിക്കാരെ കാണാൻ വന്ന സംഭവം. പാകിസ്താനെ തോൽപ്പിച്ചാൽ ഇന്ത്യൻ കളിക്കാർക്കെല്ലാം ആഡംബര കാർ സമ്മാനമായി നൽകാമെന്ന് ദാവൂദ് വാഗ്ദാനം ചെയ്തെന്നും, ദേഷ്യം വന്ന കപിൽ ദേവ് ദാവൂദിനെ ഡ്രെസ്സിങ് റൂമിൽ നിന്ന് ഇറക്കിവിട്ടെന്നുമാണ് വർഷങ്ങളായി പ്രചരിക്കുന്ന കഥ.

വർഷങ്ങൾക്ക് മുൻപ് ഷാർജയിൽ നടന്ന ആ മത്സരത്തിന് തലേദിവസമാണ് സംഭവം നടക്കുന്നത്. പ്രശസ്ത നടനായ മഹ്മൂദ് ആണ് ദാവൂദ് ഇബ്രാഹിമിനെ ഒരു ‘വലിയ വ്യവസായി’ എന്ന് പരിചയപ്പെടുത്തി ഇന്ത്യൻ ഡ്രെസ്സിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഈ സമയം ക്യാപ്റ്റൻ കപിൽ ദേവ് വാർത്താസമ്മേളനത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. “നാളെ നിങ്ങൾ പാകിസ്താനെ തോൽപ്പിക്കുകയാണെങ്കിൽ ടീമിലെ എല്ലാ കളിക്കാർക്കും ഓരോ ടൊയോട്ട കാർ വീതം സമ്മാനമായി നൽകും” എന്നായിരുന്നു ഈ അജ്ഞാതനായ വ്യവസായി കളിക്കാർക്ക് നൽകിയ വാഗ്ദാനം. ദിലീപ് വെങ്‌സർക്കാർക്ക് മാത്രമാണ് പത്രങ്ങളിൽ ഫോട്ടോ കണ്ട് ഇയാൾ ദാവൂദ് ഇബ്രാഹിം ആണെന്ന് മനസ്സിലായത്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

വാർത്താസമ്മേളനം കഴിഞ്ഞ് കപിൽ ദേവ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പുറത്തുനിന്നുള്ള ഒരാൾ കളിക്കാർക്കിടയിൽ നിൽക്കുന്നത് കണ്ടത്. ആരാധകർ വിശ്വസിക്കുന്നത് പോലെ കപിൽ ദേവ് ദാവൂദിനെ അടിച്ചു പുറത്താക്കുകയോ കോളറിന് പിടിച്ചു തള്ളുകയോ ഒന്നും ചെയ്തില്ല. യഥാർത്ഥത്തിൽ സംഭവിച്ചത് കപിൽ ദേവിന്റെ ഈ വാക്കുകളായിരുന്നു:”ആരാണ് ഈ മനുഷ്യൻ? പുറത്തുനിന്നുള്ളവർക്ക് ഇവിടെ പ്രവേശനമില്ല. ദയവായി ഇയാളോട് പുറത്തുപോകാൻ പറയൂ.” ടീം അംഗങ്ങളല്ലാത്ത ആർക്കും ഡ്രെസ്സിങ് റൂമിൽ പ്രവേശനമില്ല എന്ന കർശന നിയമം ഉള്ളതുകൊണ്ട് മാത്രമാണ് കപിൽ ദേവ് അങ്ങനെ പറഞ്ഞത്.

കപിൽ ദേവിന്റെ ആജ്ഞ കേട്ടയുടൻ ദാവൂദ് യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ അവിടെനിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.തനിക്ക് മുന്നിൽ വന്നുനിന്നത് മുംബൈ സ്ഫോടനക്കേസിലെ സൂത്രധാരനായ വലിയൊരു അധോലോക നായകനാണെന്ന് അപ്പോൾ കപിൽ ദേവിന് അറിയില്ലായിരുന്നു. പിന്നീട് മാനേജരും മറ്റുള്ളവരും പറഞ്ഞപ്പോഴാണ് വന്ന ആൾ ആരാണെന്ന് കപിൽ മനസ്സിലാക്കുന്നത്.

എന്തായാലും കളിമുറ്റങ്ങളിൽ തലമുറകളായി കൈമാറി വന്ന ആ ‘മാസ്സ്’ കഥയുടെ യഥാർത്ഥ പശ്ചാത്തലം ഇതായിരുന്നു.

Tags: davood ibrahimKapil Dev
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies