Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അവനെ ബെഞ്ചിലിരുത്തി നശിപ്പിക്കരുത്; 15-കാരൻ വൈഭവിനായി ടീം മാനേജ്‌മെന്റിനോട് ചൂടായി രവി ശാസ്ത്രി

by Brave India Desk
Jul 2, 2026, 01:15 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി റൺവേട്ട നടത്തി റെക്കോർഡുകൾ തകർത്ത 15-കാരൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയെ തുടർച്ചയായി പുറത്തിരുത്തുന്ന ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് മുൻ ചീഫ് കോച്ച് രവി ശാസ്ത്രി. ഈ യുവതാരത്തെ ബെഞ്ചിലിരുത്തി സമയം കളയുന്നതിൽ യാതൊരു യുക്തിയുമില്ലെന്ന് വ്യക്തമാക്കിയ ശാസ്ത്രി, അയർലൻഡിനെതിരായ പരമ്പരയിൽ തന്നെ വൈഭവ് കളിക്കേണ്ടതായിരുന്നു എന്ന് തുറന്നടിച്ചു.

യുകെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിലും ഏഷ്യൻ ഗെയിംസ് സ്ക്വാഡിലും വൈഭവ് സൂര്യവംശി ഇടംപിടിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരത്തിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. അഭിഷേക് ശർമ്മയും സഞ്ജു സാംസണും ഓപ്പണർമാരായി ഇറങ്ങിയ അയർലൻഡ് പരമ്പരയിൽ ഇന്ത്യ 0-2 ന് നാണംകെട്ട രീതിയിലാണ് പരാജയപ്പെട്ടത്. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20-ലും 15-കാരനായ ഈ ഇടംകൈയ്യൻ ബാറ്ററെ പുറത്തിരുത്തിയതാണ് രവി ശാസ്ത്രിയെ ചൊടിപ്പിച്ചത്.

Stories you may like

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ രവി ശാസ്ത്രി തന്റെ തനത് ശൈലിയിൽ പ്രതികരിച്ചത് ഇങ്ങനെ: “അവൻ അയർലൻഡിനെതിരെ തന്നെ കളിക്കേണ്ടതായിരുന്നു. അവിടെയുള്ള സ്ലോ ട്രാക്കുകളിൽ എതിർ ബൗളർമാരെ അവൻ ഗ്രൗണ്ടിന് പുറത്തെത്തിക്കുമായിരുന്നു. അവരെ അവൻ തകർക്കുമായിരുന്നു. അവനെ കളിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. ഇനി ഇംഗ്ലണ്ടിൽ അവന് അവസരം നൽകുമോ എന്ന് എനിക്ക് ഉറപ്പില്ല. ഐപിഎല്ലിൽ എല്ലാ ബൗളർമാരെയും തല്ലിച്ചതച്ച ഒരു കളിക്കാരനെയാണ് നിങ്ങൾ ഇപ്പോൾ ബെഞ്ചിലിരുത്തി ചൂടുപിടിപ്പിക്കുന്നത്. എത്രയും പെട്ടെന്ന് അവന് പ്ലെയിങ് ഇലവനിൽ അവസരം നൽകണം.”

അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് പ്രധാന പങ്കുവഹിച്ച വൈഭവ്, തൊട്ടുപിന്നാലെ നടന്ന ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി 750-ലധികം റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ് ഉൾപ്പെടെയുള്ള പ്രമുഖ പുരസ്കാരങ്ങളെല്ലാം സ്വന്തമാക്കിയിരുന്നു. ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് പടയ്‌ക്കെതിരെ ഇനി നാല് ടി20 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. വൈഭവിനെ എങ്ങനെയെങ്കിലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് ശാസ്ത്രിയുടെ ആവശ്യം. “ഒരു മുൻവിധികളുമില്ലാതെ ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കുന്ന താരമാണ് വൈഭവ്. അവൻ ഈ ടീമിന്റെ വലിയൊരു എക്സ്-ഫാക്ടർ ആണ്. വെറും 15 വയസ്സ് മാത്രമുള്ള അവന്റെ ആ യുവത്വത്തിന്റെ പ്രസരിപ്പ് ടീമിന് ആവശ്യമാണ്. അവൻ തകർപ്പൻ തുടക്കം നൽകിയാൽ മിഡിൽ ഓർഡറിന് അത് വലിയ മുതൽകൂട്ടാകും. ടീമിൽ അവനായി ഒരു സ്ഥാനം കണ്ടെത്തിയേ തീരൂ.” – ശാസ്ത്രി കൂട്ടിച്ചേർത്തു.

Tags: Vaibhav Sooryavanshibccisanju samson
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies