Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അപ്പനെപ്പോലെ തന്നെ മോനും!”; ദ്രാവിഡിന്റെ ബാറ്റിങ് ഓർമ്മിപ്പിച്ച് സമീത്; ഹുബ്ലിക്കെതിരെ ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് ആവേശ ജയം

by Brave India Desk
Jul 2, 2026, 02:32 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ മകൻ സമീത് ദ്രാവിഡിന്റെ ക്ലാസ്സി ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിൽ മഹാരാജ ട്രോഫി (ടൂർണമെന്റിൽ കല്യാണി ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് ആവേശജയം. ഹുബ്ലി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹുബ്ലി ടൈഗേഴ്സിനെ വെറും 2 റൺസിനാണ് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. പിതാവിന്റെ അതേ ബാറ്റിങ് ശൈലിയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ സമീത് ദ്രാവിഡ് മൈതാനത്തിന്റെ നാനാഭാഗത്തേക്കും പായിച്ച മനോഹരമായ ഷോട്ടുകളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് വേണ്ടി നാലാമനായി ഇറങ്ങിയ ഇരുപതുകാരനായ സമീത് ദ്രാവിഡ് 23 പന്തിൽ നിന്ന് 6 ഫോറുകളുടെ അകമ്പടിയോടെ 32 റൺസാണ് അടിച്ചുകൂട്ടിയത്. ബാക്ക് ഫൂട്ട് കട്ട് ഷോട്ടുകളും മനോഹരമായ ഡ്രൈവുകളും പുൾ ഷോട്ടുകളുമായി സമീത് ആരാധകരെ വിസ്മയിപ്പിച്ചു. ഓപ്പണർ രോഹൻ പാട്ടീലുമൊത്ത് (38 പന്തിൽ 64) രണ്ടാം വിക്കറ്റിൽ 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സമീതിനായി. പിന്നീട് തകർത്തടിച്ച പ്രവീൺ ദുബെയുടെയും (28 പന്തിൽ 51) അവസാന ഓവറുകളിൽ ശിവരാജ് നടത്തിയ മിന്നൽ പ്രകടനത്തിന്റെയും (7 പന്തിൽ 23) കരുത്തിൽ ബെംഗളൂരു ബ്ലാസ്റ്റേഴ്സ് 20 ഓവറിൽ 203/7 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഹുബ്ലിക്ക് വേണ്ടി വൈഭവ് ശർമ്മ 3 വിക്കറ്റുകൾ വീഴ്ത്തി.

Stories you may like

ബാറ്റിന്റെ ആ പൊസിഷൻ വില്ലനാകുന്നു; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലണ്ട് ഒരുക്കിയ മാസ്റ്റർ പ്ലാൻ പരസ്യമാക്കി ഇർഫാൻ പത്താൻ

അവൻ ലോകകപ്പ് ജയിപ്പിച്ചു തന്നവനാണ്, പെട്ടെന്ന് തള്ളരുത്; സഞ്ജുവിന് പിന്തുണയുമായി ദിനേഷ് കാർത്തിക്; വൈഭവ് കാത്തിരിക്കണം

204 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹുബ്ലി ടൈഗേഴ്സിന് വേണ്ടി മൻവന്ത് കുമാർ വെറും 22 പന്തിൽ നിന്ന് 60 റൺസ് നേടി കൊടുങ്കാറ്റായെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ശിവകുമാർ രക്ഷിത് (41), അനീശ്വർ ഗൗതം (34), അഭിനവ് മനോഹർ (21) എന്നിവരും പരമാവധി ശ്രമിച്ചതോടെ കളി അവസാന പന്തിലേക്ക് നീണ്ടു. അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണമെന്നിരിക്കെ ഹുബ്ലിക്ക് 201 റൺസെടുക്കാനേ സാധിച്ചുള്ളൂ. നിശ്ചിത് റാവു (3/27), വിദ്വത് കവേരപ്പ (2/55) എന്നിവരുടെ ബോളിങ് പ്രകടനമാണ് ബെംഗളൂരുവിന് 2 റൺസിന്റെ ത്രില്ലർ ജയം സമ്മാനിച്ചത്. ഈ വിജയത്തോടെ 7 മത്സരങ്ങളിൽ നിന്ന് 6 ജയവുമായി 12 പോയിന്റോടെ ബെംഗളൂരു ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.

Tags: rahul dravidunder 19
ShareTweetSendShare

Latest stories from this section

ലോകകപ്പ് ആവേശത്തിൽ യശസ്വി ജയ്‌സ്വാൾ; ഫ്രാൻസിന്റെ മത്സരം കാണാൻ മെസ്സിയുടെ ജേഴ്‌സിയിലിറങ്ങി താരം, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച  വീഡിയോ വൈറൽ

ലോകകപ്പ് ആവേശത്തിൽ യശസ്വി ജയ്‌സ്വാൾ; ഫ്രാൻസിന്റെ മത്സരം കാണാൻ മെസ്സിയുടെ ജേഴ്‌സിയിലിറങ്ങി താരം, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറൽ

എന്നെ ബൗളിങ്ങിൽ ഉപയോഗിച്ചത് തെറ്റായ സമയങ്ങളിൽ, നടന്നത് വൻ കണക്കുകൂട്ടൽ പിഴവ്; ഗിൽ-ഗംഭീർ സഖ്യത്തിനെതിരെ പൊട്ടിത്തെറിച്ച് ശാർദ്ദുൽ താക്കൂർ

എന്നെ ബൗളിങ്ങിൽ ഉപയോഗിച്ചത് തെറ്റായ സമയങ്ങളിൽ, നടന്നത് വൻ കണക്കുകൂട്ടൽ പിഴവ്; ഗിൽ-ഗംഭീർ സഖ്യത്തിനെതിരെ പൊട്ടിത്തെറിച്ച് ശാർദ്ദുൽ താക്കൂർ

2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആരാധകൻ; ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തി ചർച്ചയാക്കി സോഷ്യൽ മീഡിയ

2000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒഡീഷയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആരാധകൻ; ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തി ചർച്ചയാക്കി സോഷ്യൽ മീഡിയ

അയ്യോ സുഹൃത്തേ നീ ഇത് എന്ത് കാണിച്ചു?”;ഇഷാൻ കിഷന്റെ വിക്കറ്റിന് പിന്നാലെ അഭിഷേകിന്റെ ആ അലർച്ച, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

അയ്യോ സുഹൃത്തേ നീ ഇത് എന്ത് കാണിച്ചു?”;ഇഷാൻ കിഷന്റെ വിക്കറ്റിന് പിന്നാലെ അഭിഷേകിന്റെ ആ അലർച്ച, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Latest News

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

തോറ്റ് തുന്നം പാടി,പഴി വോട്ടിംഗ് മെഷീനിന്; പതിവ് പല്ലവിയുമായി കോൺഗ്രസ്; ഇവിഎമ്മിൽ തിരിമറിയെന്ന് ആരോപണം

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് പണി കൊടുത്ത് ദിഗ്‌വിജയ് സിംഗ് ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി

സാരിപ്രേമികൾ അറിഞ്ഞിരിക്കേണ്ട ‘സിൽക്ക് റൂട്ട്’; ഇന്ത്യയിലെ 6 രാജകീയ പട്ടുസാരികൾ

സാരിപ്രേമികൾ അറിഞ്ഞിരിക്കേണ്ട ‘സിൽക്ക് റൂട്ട്’; ഇന്ത്യയിലെ 6 രാജകീയ പട്ടുസാരികൾ

വന്ദേ ഭാരത് ഉൾപ്പെടെ 12 ഓളം ട്രെയിനുകളുടെ റൂട്ട് മാറ്റി; നാളെ മുതൽ സർവീസുകളിൽ വൻ മാറ്റം!

വന്ദേ ഭാരത് ഉൾപ്പെടെ 12 ഓളം ട്രെയിനുകളുടെ റൂട്ട് മാറ്റി; നാളെ മുതൽ സർവീസുകളിൽ വൻ മാറ്റം!

രാജസ്ഥാനിൽ ഐ.എസ്.ഐ ചാരൻ അറസ്റ്റിൽ ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

രാജസ്ഥാനിൽ ഐ.എസ്.ഐ ചാരൻ അറസ്റ്റിൽ ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ബാറ്റിന്റെ ആ പൊസിഷൻ വില്ലനാകുന്നു; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലണ്ട് ഒരുക്കിയ മാസ്റ്റർ പ്ലാൻ പരസ്യമാക്കി ഇർഫാൻ പത്താൻ

ബാറ്റിന്റെ ആ പൊസിഷൻ വില്ലനാകുന്നു; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലണ്ട് ഒരുക്കിയ മാസ്റ്റർ പ്ലാൻ പരസ്യമാക്കി ഇർഫാൻ പത്താൻ

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

 നിഷ ഷേവ് ചെയ്യുന്നത് കണ്ടു, ഞെട്ടിപ്പോയി’; ലിവ്-ഇൻ പങ്കാളി സ്ത്രീയല്ലെന്ന് തിരിച്ചറിഞ്ഞ യുവാവ് ചെയ്തത് ക്രൂരത,കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു!

 നിഷ ഷേവ് ചെയ്യുന്നത് കണ്ടു, ഞെട്ടിപ്പോയി’; ലിവ്-ഇൻ പങ്കാളി സ്ത്രീയല്ലെന്ന് തിരിച്ചറിഞ്ഞ യുവാവ് ചെയ്തത് ക്രൂരത,കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies