തിരുവനന്തപുരം: വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ കേന്ദ്രസഹായവുമായി സംഭവദിവസം തന്നെ പരവൂര്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയതിനെ എതിര്‍ത്തിരുന്നതായി ഡിജിപി ടി.പി. സെന്‍കുമാര്‍. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് തന്നോട് സംസാരിച്ചിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ പ്രധാനമന്ത്രി വരരുതെന്ന് നിര്‍ദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
അടുത്തദിവസം സംഭവസ്ഥലം സന്ദര്‍ശിച്ചാല്‍ മതിയെന്നായിരുന്നു തന്റെ നിര്‍ദേശം. പ്രധാനമന്ത്രിക്കും അന്നുതന്നെയെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സുരക്ഷ ഒരുക്കേണ്ടിവന്നു. പ്രധാനമന്ത്രി വരാന്‍ തീരുമാനിച്ചപ്പോള്‍ അത് അംഗീകരിക്കേണ്ടിവന്നുവെന്നും സെന്‍കുമാര്‍ ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പരവൂര്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ അന്നുതന്നെ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പ്രധാനമന്ത്രി താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മോദി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചു ചേര്‍ത്താണ് പ്രധാനമന്ത്രി മടങ്ങിയത്.
Discussion about this post