Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

ലോകകപ്പ് തോൽവിക്ക് പിന്നാലെ കണ്ണീർക്കടൽ; വാർത്താസമ്മേളനത്തിനിടെ കോംഗോ പരിശീലകൻ അറിഞ്ഞു, തന്റെ പിതാവിന്റെ വിയോഗം; വിതുമ്പി ഫുട്‍ബോൾ ലോകം

by Brave India Desk
Jul 2, 2026, 02:48 pm IST
in Football, Sports
Share on Facebook
Tweet
WhatsAppTelegram

ലോകകപ്പ് ചരിത്രത്തിൽ സുവർണ്ണ അധ്യായം കുറിച്ചതിന് പിന്നാലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DR Congo) കായിക ലോകത്തെ കണ്ണീരിലാഴ്ത്തി ടൂർണമെന്റിൽ നിന്നും വിടവാങ്ങി. ബുധനാഴ്ച നടന്ന നോക്കൗട്ട് മത്സരത്തിൽ ഇംഗ്ലണ്ടിനോട് 2-1 ന് തോറ്റ് ടീം പുറത്തായതിന് തൊട്ടുപിന്നാലെ, വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്ന കോംഗോയുടെ ഫ്രഞ്ച് മുഖ്യ പരിശീലകൻ സെബാസ്റ്റ്യൻ ഡെസാബ്രെയെ തേടി അച്ഛന്റെ മരണവാർത്തയെത്തുകയായിരുന്നു.

റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് തോറ്റതിന് ശേഷമുള്ള ഔദ്യോഗിക പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഡെസാബ്രെ മറുപടി നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കോംഗോ ടീമിന്റെ മീഡിയ ഓഫീസർ സങ്കടകരമായ ആ അനൗൺസ്‌മെന്റുമായി എത്തിയത് ഫ്രഞ്ച് ഭാഷയിൽ മീഡിയ ഓഫീസർ പറഞ്ഞു: “എല്ലാവർക്കും നന്ദി, എന്നാൽ ഞങ്ങളുടെ കോച്ചിന്റെ പിതാവ് അന്തരിച്ച വിവരം ഞങ്ങൾ ഇതിനാൽ അറിയിക്കുകയാണ്. ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം.”

Stories you may like

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

വാർത്ത കേട്ട് ഒരു നിമിഷം സ്തബ്ധനായിപ്പോയ ഡെസാബ്രെ, പതിഞ്ഞ ശബ്ദത്തിൽ “മെർസി” എന്ന് പറഞ്ഞ് കസേരയിൽ നിന്നെഴുന്നേറ്റ് പത്രസമ്മേളനം റദ്ദാക്കി അവിടെനിന്നും മടങ്ങുകയായിരുന്നു. മത്സരത്തിൽ തോമസ് ടുഷേൽ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ടിനെതിരെ കടുത്ത പോരാട്ടമാണ് കോംഗോ കാഴ്ചവെച്ചത്. 75-ാം മിനിറ്റ് വരെ 1-0 ന് മുന്നിലായിരുന്ന കോംഗോ ചരിത്ര വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷങ്ങളിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ രക്ഷകനായി അവതരിച്ചു. 75-ാം മിനിറ്റിലും 86-ാം മിനിറ്റിലും ഇരട്ട ഗോളുകൾ നേടി ഹാരി കെയ്ൻ ഇംഗ്ലണ്ടിന് 2-1 ന്റെ ആവേശകരമായ തിരിച്ചുവരവ് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് റൗണ്ട് ഓഫ് 16-ൽ മെക്സിക്കോയുമായി ഏറ്റുമുട്ടും.

തോറ്റെങ്കിലും ഇംഗ്ലണ്ടിനെ വിറപ്പിച്ച പ്രകടനത്തിന് കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി വലിയ പ്രശംസ പിടിച്ചുപറ്റി. ജൂഡ് ബെല്ലിംഗ്ഹാം ഉൾപ്പെടെയുള്ള ഇംഗ്ലീഷ് താരങ്ങൾ മത്സരത്തിനിടയിൽ എംപാസിയെ കെട്ടിപ്പിടിച്ചാണ് അഭിനന്ദിച്ചത്. പിതാവിന്റെ വിയോഗം ഡെസാബ്രെയെ ഉലച്ചെങ്കിലും, കോംഗോ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ക്യാമ്പെയ്നാണ് അദ്ദേഹം സമ്മാനിച്ചത്. 1974-ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ കോംഗോ, ചരിത്രത്തിലാദ്യമായാണ് നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്നത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയവും ആദ്യ ഗോൾ നേട്ടവും സ്വന്തമാക്കിയാണ് കോംഗോ 2026 ലോകകപ്പിന്റെ വലിയ സർപ്രൈസ് സ്റ്റോറിയായി മാറി മടങ്ങുന്നത്.

Tags: footballfifa world cup
Share
Tweet
SendShare

Latest stories from this section

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

Latest News

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies