Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് പണി കൊടുത്ത് ദിഗ്‌വിജയ് സിംഗ് ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി

by Brave India Desk
Jul 2, 2026, 03:36 pm IST
in India
Share on FacebookTweetWhatsAppTelegram

ഭോപാൽ :  മധ്യപ്രദേശിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ച ഭൂമി കുംഭകോണ ആരോപണങ്ങളെ തള്ളിക്കളഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ നിലപാട് പാർട്ടിയിൽ കടുത്ത ഭിന്നതയ്ക്ക് വഴിയൊരുക്കി. കോൺഗ്രസിനുള്ളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായ ഈ സംഭവം മുൻപെങ്ങുമില്ലാത്ത വിധം ബിജെപി നേതാക്കളുടെ പ്രശംസയ്ക്കും കാരണമായിരിക്കുകയാണ്. മുഖ്യമന്ത്രി ഡോ. മോഹൻ യാദവുമായി ബന്ധപ്പെട്ട വീർ ഭാരത് ന്യാസ് എന്ന സ്വകാര്യ ട്രസ്റ്റിന് 500 കോടി രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി വെറും ഒരു രൂപയ്ക്ക് നൽകിയെന്നായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്‌വാരിയുടെ പ്രധാന ആരോപണം.

എന്നാൽ ഉജ്ജയിനിൽ മാധ്യമങ്ങളെ കണ്ട ദിഗ് വിജയ് സിങ് ഈ ആരോപണത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞു. താൻ രേഖകൾ പരിശോധിച്ചുവെന്നും പ്രസ്തുത ട്രസ്റ്റ് സ്വകാര്യ ട്രസ്റ്റല്ലെന്നും മറിച്ച് മുഖ്യമന്ത്രി അധ്യക്ഷനായുള്ള സർക്കാർ ട്രസ്റ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനമില്ലാതെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ അദ്ദേഹം പരസ്യമായി വിമർശിക്കുകയും ചെയ്തു.

Stories you may like

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

ദിഗ് വിജയ് സിങ്ങിന്റെ ഈ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കി. സംസ്ഥാന അധ്യക്ഷന്റെ നിലപാടിനോട് വിയോജിപ്പുണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ ഉന്നയിക്കുന്നതിന് പകരം പരസ്യമായി തള്ളിപ്പറഞ്ഞത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി ആരിഫ് മസൂദ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. എന്നാൽ പതിറ്റാണ്ടുകളായി ദിഗ് വിജയ് സിങ്ങിനെ രൂക്ഷമായി വിമർശിച്ചിരുന്ന ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തലിനെ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്.

അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി എംഎൽഎ പ്രീതം ലോധി രംഗത്തെത്തുകയും ചെയ്തു. കോൺഗ്രസിൽ അദ്ദേഹത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ബിജെപിയിൽ എത്തിയാൽ രാജകീയമായ സ്വീകരണം നൽകുമെന്നും ലോധി പറഞ്ഞു. ബിജെപി വക്താക്കളും അദ്ദേഹത്തെ അനുകൂലിച്ച് പ്രസ്താവനകൾ ഇറക്കി. വിവാദങ്ങൾ ശക്തമായതോടെ ദിഗ് വിജയ് സിങ്ങും ജിത്തു പട്‌വാരിയും പിന്നീട് ഒരുമിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തി വിശദീകരണം നൽകി. ജിത്തു പട്‌വാരി തനിക്ക് മകനെപ്പോലെയാണെന്നും തങ്ങൾക്കിടയിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും പറഞ്ഞ ദിഗ് വിജയ് സിങ്, സർക്കാരിന്റെ അഴിമതികൾക്കെതിരെ കോൺഗ്രസ് ഒറ്റക്കെട്ടായി പോരാടുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

Tags: BJPdigvijay singhMohan Yadav
ShareTweetSendShare

Latest stories from this section

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

Latest News

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies