Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഓൺലൈൻ യുഗത്തിലും പൂട്ടാത്ത 19 ‘നോക്കുകുത്തികൾ’; കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകൾ നിർത്തലാക്കാൻ ശുപാർശ

by Brave India Desk
Jul 3, 2026, 09:42 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ടാക്സും പെർമിറ്റുമടക്കം എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഓൺലൈൻകാലത്തും സംസ്ഥാനത്തെ 19 മോട്ടോർ വാഹന വകുപ്പ് (MVD) ചെക്ക്‌പോസ്റ്റുകൾ ഇപ്പോഴുംപ്രവർത്തിക്കുന്നതിനെതിരെ വിമർശനം ശക്തമാകുന്നു. ഇതേത്തുടർന്ന്, ഈ ചെക്ക്‌പോസ്റ്റുകൾപൂർണ്ണമായി നിർത്തലാക്കണമെന്ന നിർണ്ണായക ശുപാർശ സർക്കാരിന് സമർപ്പിച്ചു. ചെക്ക്‌പോസ്റ്റുകൾ പൂട്ടുന്നതിലൂടെ കോടിക്കണക്കിന് രൂപ സർക്കാരിന് ലാഭിക്കാൻ കഴിയുമെന്നാണ്വകുപ്പിന്റെ വിലയിരുത്തൽ.

Stories you may like

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

ചെക്ക്‌പോസ്റ്റുകൾക്ക് പകരം ആധുനിക സംവിധാനങ്ങളോടെയുള്ള എൻഫോഴ്സ്മെന്റ്സ്ക്വാഡുകളുടെ 24 മണിക്കൂർ പരിശോധന സംസ്ഥാനത്തുടനീളം ശക്തമാക്കണമെന്നാണ്നിർദ്ദേശത്തിലുള്ളത്.

നിലവിൽ കേരളത്തിലെ ഒരു ചെക്ക്‌പോസ്റ്റിലും പെർമിറ്റ് ഉൾപ്പെടെയുള്ള നികുതികളോ ഫീസുകളോനേരിട്ട് പിരിക്കുന്നില്ല. വാഹനം തടഞ്ഞുനിർത്തിയുള്ള പരിശോധനകളും രേഖകൾ നേരിട്ട്വാങ്ങലുമെല്ലാം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിട്ടും ആർടി ഓഫീസുകളിൽ നിന്നുള്ളഉദ്യോഗസ്ഥരെയാണ് ഇപ്പോഴും ഈ ചെക്ക്‌പോസ്റ്റുകളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.

നേരത്തെ 24 മണിക്കൂറും സജീവമായിരുന്ന പല ചെക്ക്‌പോസ്റ്റുകളുടെയും പ്രവർത്തന സമയംഇപ്പോൾ എട്ട് മണിക്കൂറായി ചുരുക്കിയിട്ടുണ്ട്. എന്നിട്ടും ഈ 19 ഇടങ്ങളിലായി 46 ഓളംതസ്തികകളാണ് നിലവിലുള്ളത്. ഈ തസ്തികകൾ പാഴായിപ്പോകുന്നു എന്ന കണ്ടെത്തലാണ്പുതിയ ശുപാർശയ്ക്ക് പിന്നിൽ.

കോടികളുടെ ലാഭം, കൂടുതൽ കാര്യക്ഷമത

ചെക്പോസ്റ്റുകൾ പൂർണ്ണമായി ഒഴിവാക്കി പകരം 198 ഓളം തസ്തികകൾ നിർത്തലാക്കിയാൽസംസ്ഥാന സർക്കാരിന് പ്രതിവർഷം 6.14 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽവ്യക്തമാക്കുന്നത്. എന്നാൽ ഡിജിറ്റൽ യുഗത്തിനനുസരിച്ച് വകുപ്പ് വിപുലീകരിക്കുന്നതിന്റെഭാഗമായി ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ 211 പുതിയ തസ്തികകൾ സൃഷ്ടിക്കാനുംആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി 10 കോടിയോളം രൂപയുടെ അധിക ബാധ്യത വരുമെങ്കിലും അനാവശ്യതസ്തികകൾ ഇല്ലാതാക്കുന്നതിലൂടെ ഈ ബാധ്യത വലിയ തോതിൽ കുറയ്ക്കാനാകും.

കൂടാതെ ‘ട്രാൻസ്പോർട്ട് കമ്മിഷണർ’ എന്ന പദവി നാമം മാറ്റി ‘മോട്ടോർ വെഹിക്കിൾ കമ്മിഷണർ’ എന്നാക്കണമെന്നും ശുപാർശയുണ്ട്.

അതോടൊപ്പം തന്നെ, ആർടി ഓഫീസുകളിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ച ശേഷംഅതിന്റെ പ്രിന്റൗട്ടുകളും കടലാസ് പകർപ്പുകളും നേരിട്ട് ഓഫീസുകളിൽ എത്തിക്കണമെന്നനിലവിലെ നിബന്ധന പൂർണ്ണമായി ഒഴിവാക്കും. ഇത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകൾ ഉപയോഗിച്ച്ചിത്രങ്ങൾ പകർത്തി പിഴ ഈടാക്കുന്ന രീതിക്ക് പകരം, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുംബോധവൽക്കരണത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നും ശുപാർശയിൽ പ്രത്യേകംഎടുത്തുപറയുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകളും വിർച്വൽ ചെക്ക്‌പോസ്റ്റ്(VCP) സംവിധാനങ്ങളും പൂർണ്ണ സജ്ജമായ സാഹചര്യത്തിൽ ഈ ഭൗതിക ചെക്ക്‌പോസ്റ്റുകൾതുടരേണ്ടതില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ തീരുമാനം.

Tags: MVD
Share
Tweet
Send
Share

Latest stories from this section

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

Latest News

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies