Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

by Brave India Desk
Jul 3, 2026, 11:16 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2027 മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഹാർദിക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ ഒരു തവണ മാത്രമാണ് അഞ്ച് വട്ട ചാമ്പ്യന്മാരായ മുംബൈയ്ക്ക് പ്ലേഓഫിലെത്താൻ സാധിച്ചത്. ഈ സാഹചര്യത്തിൽ ഹാർദിക്കിനെ സ്വന്തമാക്കാൻ ആർസിബിയും ഹൈദരാബാദും ഒഴികെയുള്ള 7 ഫ്രാഞ്ചൈസികളും രംഗത്തുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തി.

തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സംസാരിക്കവെ ആകാശ് ചോപ്ര വ്യക്തമാക്കിയത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ രണ്ട് ടീമുകൾക്ക് മാത്രമാണ് ഹാർദിക്കിൽ താല്പര്യമില്ലാത്തത് എന്നാണ്. ഗുജറാത്ത് ടൈറ്റൻസ് ഉൾപ്പെടെയുള്ള ബാക്കി 7 ടീമുകൾക്ക് പകരമായി മുംബൈയ്ക്ക് ആരെയൊക്കെ ചോദിക്കാമെന്ന് ചോപ്ര വ്യക്തമാക്കുന്നു:

Stories you may like

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

1. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
മുംബൈയ്ക്ക് നിലവിൽ ഓപ്പണർമാരുടെ ആവശ്യമില്ല. അതിനാൽ കെകെആറിൽ നിന്ന് ഫിനിഷർ റിങ്കു സിങ്ങിനെയും പേസർ ഹർഷിത് റാണയെയും പാക്കേജായി ചോദിക്കുന്നതാണ് മുംബൈയ്ക്ക് ഏറ്റവും മികച്ചത്. ഹർഷിത് റാണ-അനുകുൽ റോയ് സഖ്യമോ, അല്ലെങ്കിൽ റിങ്കു സിങ്-അനുകുൽ റോയ് സഖ്യമോ ആണ് അടുത്ത മികച്ച ഓപ്ഷനുകൾ.

2. ലക്നൗ സൂപ്പർ ജയന്റ്സ്
ലക്നൗവിന് ഹാർദിക്കിനെ വേണമെങ്കിൽ അവർ വിൻഡീസ് താരം നിക്കോളാസ് പൂരനെയും ഒപ്പം പേസർ മൊഹ്സിൻ ഖാനെയും മുംബൈയ്ക്ക് നൽകേണ്ടി വരും. ഇതിന് പകരമായി ഹാർദിക്കിനൊപ്പം മിച്ചൽ സാന്റ്നറെക്കൂടി വിട്ടുനൽകാൻ ലക്നൗ മുംബൈയോട് ആവശ്യപ്പെട്ടേക്കാം.

3. ഡൽഹി ക്യാപിറ്റൽസ്
കഴിഞ്ഞ രണ്ട് സീസണുകളിൽ ഡൽഹിയെ നയിച്ച അക്സർ പട്ടേലിനെയും യുവ ബാറ്റർ അശുതോഷ് ശർമ്മയെയും നൽകാൻ ഡൽഹി തയ്യാറായാൽ മുംബൈ കണ്ണ് അടച്ച് ആ ഡീൽ ഒപ്പിടും. ലക്നൗവിൽ നിന്നും ഋഷഭ് പന്ത് ട്രേഡിങ്ങിലൂടെ ഡൽഹിയിൽ എത്തിയ സാഹചര്യത്തിൽ അക്സറിനെ റിലീസ് ചെയ്യാൻ ഡൽഹിയും മടിച്ചേക്കില്ല. അക്സർ വരുന്നതോടെ മുംബൈയുടെ ലോവർ ഓർഡർ ശക്തമാകും.

4. പഞ്ചാബ് കിങ്സ്
പഞ്ചാബിൽ നിന്ന് ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനെ വാങ്ങാൻ മുംബൈയ്ക്ക് താല്പര്യമുണ്ടാകും. അർഷ്ദീപിനൊപ്പം നേഹൽ വധേരയെയോ ശശാങ്ക് സിങ്ങിനെയോ മുംബൈ ചോദിച്ചേക്കാം. അല്ലെങ്കിൽ മാർക്കോ യാൻസൻ, ഹർപ്രീത് ബ്രാർ സഖ്യത്തെ നൽകി പഞ്ചാബിന് ഹാർദിക്കിനെ സ്വന്തമാക്കാം.

രാജസ്ഥാനും ഗുജറാത്തും; സാധ്യതകൾ കുറവ്
രാജസ്ഥാൻ റോയൽസിൽ നിന്ന് യശസ്വി ജയ്‌സ്വാളിനെ മുംബൈ ലക്ഷ്യം വെച്ചേക്കാമെങ്കിലും രോഹിത് ശർമ്മയ്ക്ക് ശേഷം ഒരു ഓപ്പണർ എന്നതിനപ്പുറം മുംബൈയുടെ ബൗളിങ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജയ്‌സ്വാളിന് കഴിയില്ല. മുൻപ് താൻ നയിച്ച ഗുജറാത്ത് ടൈറ്റൻസിലേക്ക് ഹാർദിക് മടങ്ങാൻ സാധ്യത കുറവാണ്. ഗുജറാത്തിൽ നിന്ന് റാഷിദ് ഖാനെയോ പേർപ്പിൾ ക്യാപ് ജേതാവ് കാഗിസോ റബാഡയെയോ മുംബൈ ചോദിച്ചേക്കാമെങ്കിലും ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ രണ്ട് ‘ആൽഫാ’ കളിക്കാരെ ഒന്നിച്ച് കൊണ്ടുവരാൻ ഗുജറാത്ത് താല്പര്യപ്പെടില്ല.

സിഎസ്‌കെയുടെ തന്ത്രം നടക്കുമോ?
ഹാർദിക് പാണ്ഡ്യ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകുമെന്ന വാർത്തകൾ സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ നിഷേധിച്ചിട്ടുണ്ടെങ്കിലും ട്രേഡിങ് നടക്കുകയാണെങ്കിൽ ചില സാധ്യതകൾ ചോപ്ര മുന്നോട്ട് വെക്കുന്നു. ഐപിഎൽ 2026-ൽ സിഎസ്‌കെയ്ക്കായി 21 വിക്കറ്റുകൾ വീഴ്ത്തിയ അൻഷുൽ കാംബോജിനൊപ്പം ശിവം ദുബെയെയോ, ആയുഷ് മ്ഹാത്രെയെയോ, ഖലീൽ അഹമ്മദിനെയോ നൽകി ചെന്നൈയ്ക്ക് ഹാർദിക്കിനെ സ്വന്തമാക്കാം. അങ്ങനെയെങ്കിൽ മുംബൈയ്ക്ക് മികച്ചൊരു ടോപ്പ് ഓർഡർ ബാറ്ററെയും ഒരു പേസറെയും ലഭിക്കും.

Tags: Hardik Pandyaipl 2026
Share
Tweet
Send
Share

Latest stories from this section

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

സഞ്ജുവും ജയ്‌സ്വാളും ഒരേ തോണിയിലെ യാത്രക്കാരോ? ഇന്ത്യൻ ടീമിലെ അവസരങ്ങളെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു

സഞ്ജുവും ജയ്‌സ്വാളും ഒരേ തോണിയിലെ യാത്രക്കാരോ? ഇന്ത്യൻ ടീമിലെ അവസരങ്ങളെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു

Latest News

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies