Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ

by Brave India Desk
Jul 10, 2026, 01:51 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ ‘കിരീടം’ ഡിജിറ്റലായി പുതുക്കിപ്പണിത 4K പതിപ്പിൽ ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തോടെ ഇന്നാണ് ചിത്രം ഇന്ത്യയിലും വിദേശത്തുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ–നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ ആണ് ചിത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്. സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡുമായി സഹകരിച്ച് എൻ.എഫ്.ഡി.സി അവതരിപ്പിക്കുന്ന ചിത്രം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് വിതരണത്തിനെത്തിക്കുന്നത്.

ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് കിരീടത്തിന്റെ ഈ തിരിച്ചുവരവ്. 1989-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒറിജിനൽ ക്യാമറ നെഗറ്റീവ് പൂർണ്ണമായും നശിച്ചുപോയതിനാൽ അത് ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ മുപ്പതിലധികം വർഷങ്ങളായി ശാസ്ത്രീയമായി സംരക്ഷിച്ചുപോന്ന 35mm റിലീസ് പ്രിന്റാണ് ഈ 4K പുനരുദ്ധാരണത്തിന് അടിത്തറയായത്. സിബി മലയിൽ സംവിധാനം ചെയ്ത് എ.കെ. ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രത്തിൽ മോഹൻലാൽ ‘സേതുമാധവൻ’ ആയും തിലകൻ ‘ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായർ’ ആയും തകർത്താടിയ പ്രകടനം മലയാള ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

Stories you may like

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ചിത്രത്തിന്റെ ഛായാഗ്രാഹകൻ എസ്. കുമാർ, സംവിധായകൻ സിബി മലയിൽ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഹൈ-റെസല്യൂഷൻ സ്കാനിങ്, ഡിജിറ്റൽ ഇമേജ് റീസ്റ്റോറേഷൻ, കളർ ഗ്രേഡിങ് എന്നിവ പൂർത്തിയാക്കിയത്. ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തോടെ പുനർനിർമ്മിച്ച ചിത്രത്തിന്റെ തിയേറ്റർ പതിപ്പ് പ്രസാദ് കോർപ്പറേഷനും ഹായ് സ്റ്റുഡിയോസും ചേർന്നാണ് തയ്യാറാക്കിയത്. ബോണി അസ്സനാർ ആണ് ഇതിന്റെ ക്രിയേറ്റീവ് വിഷനറി ഹെഡ് ആയി പ്രവർത്തിച്ചത്. ദശാബ്ദങ്ങളായി റിലീസ് പ്രിന്റ് സൂക്ഷിച്ചുവെക്കാൻ സാധിച്ചതുകൊണ്ടാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് വീണ്ടുമെത്തിക്കാൻ കഴിഞ്ഞതെന്നും ഇത് രാജ്യത്തിന്റെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും എൻ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ പ്രകാശ് മഗ്ദും വ്യക്തമാക്കി.

നാഷണൽ ഫിലിം ഹെറിറ്റേജ് മിഷന് കീഴിൽ ഈ പ്രിന്റ് സംരക്ഷിക്കുകയും ചിത്രം പുതുക്കുകയും ചെയ്തതിന് എൻ.എഫ്.ഡി.സി-എൻ.എഫ്.എ.ഐ അധികൃതർക്ക് സംവിധായകൻ സിബി മലയിൽ നന്ദി രേഖപ്പെടുത്തി. പഴയ ആരാധകരും പുതിയ തലമുറയിലെ പ്രേക്ഷകരും ഒരുപോലെ ഈ ക്ലാസിക് ചിത്രം വലിയ സ്ക്രീനിൽ ആസ്വദിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തിയേറ്റർ റിലീസിന് മുന്നോടിയായി 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽപ്രദർശിപ്പിച്ച 4K പതിപ്പിന് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ്യത്തിന്റെ വിലമതിക്കാനാവാത്ത ദൃശ്യ-ശ്രാവ്യ പൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിരവധി ക്ലാസിക് ചിത്രങ്ങളാണ് എൻ.എഫ്.ഡി.സി-എൻ.എഫ്.എ.ഐ സഖ്യം ഡിജിറ്റലൈസ് ചെയ്ത് തിയേറ്ററുകളിൽ എത്തിച്ചുകൊണ്ടിരിക്കുന്നത്.

Tags: MOHANLALKIREEDAM
Share
Tweet
Send
Share

Latest stories from this section

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

Latest News

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies