Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിഎസ്‌സിക്ക് വൻ വീഴ്ച; ചോദ്യപ്പേപ്പർ മാറി നൽകി, എൽജിഎസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി!

by Brave India Desk
Jul 18, 2026, 02:38 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഉദ്യോഗാർത്ഥികളെ കടുത്ത പ്രതിസന്ധിയിലാക്കി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (PSC) വൻ വീഴ്ച. ചോദ്യപ്പേപ്പർ മാറി നൽകിയതിനെ തുടർന്ന് ശനിയാഴ്ച നടന്ന ലാസ്‌റ്റ് ഗ്രേഡ് സെർവന്റ്സ് (LGS) തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ പിഎസ്‍സി റദ്ദാക്കി. ആലപ്പുഴ ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയും പിഴവും റിപ്പോർട്ട് ചെയ്തത്. ഉച്ചയ്ക്ക് ശേഷമുള്ള ബാച്ചിൽ നടക്കേണ്ട പരീക്ഷയുടെ ചോദ്യപ്പേപ്പർ രാവിലെ നടന്ന ആദ്യ ബാച്ചിലെ ഉദ്യോഗാർത്ഥികൾക്ക് മാറി നൽകുകയായിരുന്നു. പരീക്ഷ പൂർത്തിയായ ശേഷമാണ് അധികൃതർക്ക് തങ്ങൾക്ക് പറ്റിയ ഹിമാലയൻ ബ്ലണ്ടർ മനസ്സിലായത്. ഇതോടെ ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ അടിയന്തിരമായി റദ്ദാക്കാൻ പിഎസ്‍സി നിർബന്ധിതരാകുകയായിരുന്നു. വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള എൽജിഎസ് തസ്തികയിലേക്ക് അപേക്ഷകരുടെ എണ്ണം കൂടുതലായതിനാലാണ് രണ്ടു ബാച്ചുകളിലായി പ്രിലിമിനറി പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

സംസ്ഥാന ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയിലേക്കുള്ള നിയമന തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്ന് പിഎസ്‍സി പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടയിലാണ് പുതിയ വിവാദം. ആസൂത്രണ ബോർ‍ഡ് പരീക്ഷയിലെ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും, ഭരണകക്ഷി അനുകൂല ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചതുമെല്ലാം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ നിയമനവുമായി ബന്ധപ്പെട്ട് മൂടിവെച്ച എല്ലാ രേഖകളും വിവരങ്ങളും 7 ദിവസത്തിനകം ഉദ്യോഗാർത്ഥികൾക്ക് കൈമാറാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ കർശന ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്.

പരാതി പ്രളയത്തിൽ പിഎസ്‍സിയുടെ വിശ്വാസ്യത പൂർണ്ണമായും ചോദ്യം ചെയ്യപ്പെട്ടതോടെ, ഉദ്യോഗാർത്ഥികളുടെ വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കുമെന്ന് വ്യക്തമാക്കി ഈ മാസം ഏഴാം തീയതി കമ്മീഷൻ പ്രത്യേക വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ, പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ അപേക്ഷയ്ക്ക് കമ്മീഷൻ നൽകിയ ഔദ്യോഗിക മറുപടിയിൽ പിഎസ്‍സിയുടെ തനിരൂപം ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം ഗുരുതരമായ വീഴ്ചകൾ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയാണ്.

Tags: examPCS
Share
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies