ഇന്നലെ മോദി ഇട്ട വീഡിയോ സാധാരണ വീഡിയോകളിൽ നിന്നും വ്യത്യസ്തമായി നിങ്ങൾക്ക് തോന്നിയോ? ഇതിന് മുൻപ് മോദിയുടെ വീഡിയോയിൽ അല്ലെങ്കിൽ മറ്റ് പൊളിറ്റീഷ്നസിന്റെ വീഡിയോയിൽ കാണാത്ത ഒരു ആംഗിൾ അല്ലേ? എന്തിനാണ് ഇങ്ങനെ ഒരു ആംഗിൾ? ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ
ആ ക്യാമറ ആംഗിൾ കാഷ്വൽ എന്ന് തോന്നിപ്പിക്കുന്ന ആംഗിൾ പക്ഷേ വെൽ പ്ലാൻഡ് ആണ്. സാധാരണ പൊളിറ്റേഷൻസ് ഇടുന്ന വീഡിയോയിൽ ഒരു ഡിസ്റ്റൻസ് ഫീൽ ചെയ്യും. എന്നാൽ ഈ ആംഗിൾ ഒരു പ്രഫഷണൽ കപ്പാസിറ്റിയിൽ ഒരു പ്രധാനമന്ത്രി അല്ല ചെയ്യുന്നത്, മോദി എന്ന വ്യക്തി ആണ് എന്ന് കാണിക്കുന്നു. അതായത് ഇതൊരു പൊളിറ്റീഷൻ ഇടുന്ന വീഡിയോ അല്ല എന്ന്. അതും വീഡിയോ സ്റ്റാർട് ചെയ്യുന്നത് “ഫ്രണ്ട്സ്” എന്ന് വിളിച്ചാണ്.
ഇനി ഐ കോണ്ടാക്ട്, ക്ലോസ് ഫ്രെയിമിങ് – ഇത് രണ്ടും ഇമോഷണൽ ഇന്റൻസിറ്റിയും ഒപ്പം സ്ട്രെയിറ്റ് ആയി കാണുന്ന വ്യക്തിയോട് സംസാരിക്കുന്ന ഭാഷയിലും ആണ്. ലോ ക്യാമറ ആംഗിൾ നോക്കിയാൽ കാണാം – ലോ ആംഗിൾ ഷോട്സ് അതോറിറ്റി തരും. ഒപ്പം പിന്നിലെ ദേശീയ പതാക.
അതായത് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്ലൂവസറുകളിൽ ഒരാൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് ജനങ്ങളിൽ ഒരു ഔട്ട് റീച്ച് നടത്തിയിരിക്കുന്നു.
ഇത് വർക്ക് ആയോ? സംശയം എന്താണ്?
ഇൻസ്റ്റാ മാത്രം എടുത്താൽ 133M വ്യൂസ്, 9M ലൈക്ക് , 780K കമന്റ് , 681K റിപോസ്റ്റ് 2.6M ഷെയർ 6.8% ലൈക്ക്, 2.0% ഷെയർ, 0.6% കമന്റ്, 0.5% റിപോസ്റ്റ്. 9.8% വിസിബിൾ ഇന്ററാക്ഷൻ പർ വ്യൂ!
ഇനി ഇതിൽ മോദിയെ ആളുകൾ എങ്ങനെ കാണുന്നു എന്ന് നോക്കൂ. ഫേസ്ബുക്കിലെ വിസിബിൾ റിയാക്ഷനിൽ 82% 👍 , 4% ❤️ , 13% 😆 – അതായത് ഒരു 13% ആളുകൾ മാത്രമാണ് മോദിയെ വിസിബിലി എതിർക്കുന്നത് എന്ന് – ഇത് മോദിയുടെ അപ്രൂവൽ റേറ്റ് ആയ 71% ഇലും കൂടുതലാണ്.
ഇത് പോസ്റ്റായും മിം ആയും ഇടുന്നവർ കൊടുക്കുന്ന മൈലേജ് വേറെ. ഇന്ത്യയിൽ ആദ്യമായി സോഷ്യൽമീഡിയ വിജയകരമായി ഉപയോഗിച്ച പൊളിറ്റീഷൻ എങ്ങനെ ഇപ്പോഴും ആ പ്ലാറ്റ്ഫോം സക്സസ്ഫുളി ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇത്.
ഇതിനെ കളിയാക്കുന്ന ആളുകളോട് പണ്ട് വിഭീഷണൻ രാമനോട് പറഞ്ഞ അയ്യോ! കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ! എന്ന വാചകം മാത്രം പറയാം – രഞ്ജിത് രവീന്ദ്രൻ








