ഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. സംസ്ഥാനത്ത് ഹരിഷ് റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിടുന്നതിനുമുമ്പു എംഎല്‍എമാര്‍ക്കുവേണ്ടി നടന്ന കുതിരക്കച്ചവടം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
അഭിഭാഷകനായ എം.എല്‍. ശര്‍മ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.ഉത്തരഖണ്ഡില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ഹര്‍ജിക്കാരനെ എങ്ങനെ ബാധിക്കുമെന്ന് ചോദിച്ച കോടതി ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് ശര്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും പറഞ്ഞു.
മാര്‍ച്ച് 18ന് ഇത്താഖണ്ഡില് ഹിരിഷ് റാവത്ത് സര്‍ക്കാരിനെതിരെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിമതശബ്ദം ഉയര്ത്തിയതിനെത്തുടര്ന്നായിരുന്നു കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ വിശ്വാസ് വോട്ട് തേടുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഇത്.
Discussion about this post