ക്വിറ്റോ: ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 413 ആയി ഉയര്‍ന്നതായി ഇക്വഡോര്‍ സര്‍ക്കാര്‍ അറിയിച്ചു. പ്രദേശത്ത് രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രസിഡന്റ് റാഫേല്‍ കൊറയ ദുരന്തബാധിത പട്ടണമായ പോര്ട്ടോവിയെജെ സന്ദര്‍ശിച്ചിരുന്നു. ഭൂകമ്പത്തില്‍ 2,500 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര് കുടുങ്ങിയിട്ടുണ്ടെന്നാണു കരുതുന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Discussion about this post