കോഴിക്കോട്: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ ആരോപണവിധേയയായടി. വീണയ്ക്ക് പങ്കാളിത്തമുള്ള രണ്ടാമത്തെ കമ്പനിയെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയ ലേക്കർ ഇന്ത്യ കോർപ്പറേഷനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കോഴിക്കോട്പന്തീരാങ്കാവ് പൂളേങ്കര അങ്ങാടിയിലെ കെട്ടിടത്തിലാണ് കമ്പനിയുടെ ഓഫീസ് എന്ന്പറയപ്പെടുന്നുണ്ടെങ്കിലും, ഇവിടെ കടലാസിൽ പ്രിന്റ് ചെയ്ത പേര് മാത്രമാണ് ഉള്ളതെന്നാണ്വിവരങ്ങൾ വ്യക്തമാക്കുന്നത്.
പൂളേങ്കരയിലെ ബൈത്തുൽ മുബാറക് ബിൽഡിങ് എന്ന കെട്ടിടത്തിൽ ഒന്നാംനിലയിലെ ഒരുമുറിയുടെ ചുമരിലാണ് ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന് കടലാസിൽ പ്രിന്റ് എടുത്ത്പതിച്ചിരിക്കുന്നത്. കമ്പനിയുടെ ജി.എസ്.ടി. നമ്പറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വാടകനൽകുന്നുണ്ടെങ്കിലും ഇവിടെ ഓഫീസ് യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഇപ്പോഴുംവ്യക്തമല്ല.
മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യംചെയ്യുന്ന കമ്പനിയാണെന്നു പറഞ്ഞ് കോഴിക്കോട്ടെ ഒരുഡോക്ടറാണ് ഈ കെട്ടിടം വാടകയ്‌ക്കെടുത്തത്. എന്നാൽ സ്ഥാപനം തുടങ്ങിയ അന്നുമുതൽചുമരിൽ കടലാസിൽപ്പതിച്ച പേരുമാത്രമാണുള്ളതെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു.
കേസിൽ വീണ വിജയന്റെ വസതിയിലും അടുപ്പക്കാരുടെ സ്ഥാപനങ്ങളിലും ഇ.ഡി നടത്തിയപരിശോധനയിലാണ് ലേക്കർ ഇന്ത്യ കോർപ്പറേഷനെ കുറിച്ചുള്ള നിർണായക വിവരങ്ങൾഏജൻസിക്ക് ലഭിക്കുന്നത്. തുടർന്ന് കമ്പനിയുടെ എച്ച്.ഡി.എഫ്.സി. ബാങ്ക്അക്കൗണ്ടിലുണ്ടായിരുന്ന 15.57 ലക്ഷത്തോളം രൂപ ഇ.ഡി ഫ്രീസ് ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിപിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ലേക്കർ ഇന്ത്യയിൽ നിക്ഷേപവുംപങ്കാളിത്തവുമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, ലേക്കർ ഇന്ത്യ കോർപ്പറേഷൻ രഹസ്യമായി പ്രവർത്തിക്കുന്ന ഒന്നല്ലെന്നുംതിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഇത് സംബന്ധിച്ച വിവരങ്ങൾ കൃത്യമായിവ്യക്തമാക്കിയതാണെന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. എക്സാലോജിക്സൊല്യൂഷൻസിന് പുറമെ ലേക്കർ ഇന്ത്യയിലേക്കും സി.എം.ആർ.എൽ പണമൊഴുക്കിയിട്ടുണ്ടോഎന്നും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) സാമ്പത്തികഇടപാടുകൾ നടന്നിട്ടുണ്ടോ എന്നുമാണ് ഇ.ഡി ഇപ്പോൾ വിശദമായി അന്വേഷിക്കുന്നത്.












