മന്തിക്കടയിൽ ചോറ് രണ്ടാമതും ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സ്കൂൾവിദ്യാർഥികൾക്ക് ക്രൂരമർദനം. തിരുവനന്തപുരം ആക്കുളം-പേട്ട റോഡിലെ ‘ക്യാപിറ്റൽ മന്തി’ എന്നഹോട്ടലിലാണ് കൗമാരക്കാരായ വിദ്യാർഥികൾക്ക് നേരെ ഹോട്ടൽ ഉടമയുടെയും ജീവനക്കാരുടെയുംഅതിക്രമമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ കടയുടമ അടക്കം മൂന്ന് പേരെ പേട്ടപോലീസ് കസ്റ്റഡിയിലെടുത്തു.
എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന പാച്ചല്ലൂർ സ്വദേശികളായ വിദ്യാർഥികൾക്കാണ്മർദനമേറ്റത്.ഹോട്ടലിൽ നിന്ന് ഹാഫ് മന്തി ഓർഡർ ചെയ്ത് കഴിച്ചുകൊണ്ടിരിക്കെ വിദ്യാർഥികൾഅധികമായി റൈസ് (എക്സ്ട്രാ റൈസ്) ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഫുൾ മന്തിവാങ്ങുന്നവർക്ക് മാത്രമേ അധിക ചോറ് നൽകാൻ സാധിക്കൂ എന്ന് ജീവനക്കാർ അറിയിച്ചു.
പണം നൽകി വാങ്ങാമെന്ന് കുട്ടികൾ പറഞ്ഞിട്ടും അധിക ചോറ് നൽകാനാവില്ലെന്ന് പറഞ്ഞ്ജീവനക്കാർ വിദ്യാർഥികളെ അധിക്ഷേപിക്കുകയും കടയിൽ നിന്ന് ബലമായി പുറത്താക്കാൻശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് ഹോട്ടൽ ഉടമയും ജീവനക്കാരും പുറത്തുനിന്നെത്തിയ മറ്റ് ചിലരും ചേർന്ന് ഇരുപതോളംവരുന്ന സംഘം കുട്ടികളെ വളഞ്ഞിട്ട് അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾആരോപിച്ചു.
മർദനമേറ്റ വിദ്യാർഥികളുടെ തലയ്ക്കും ശരീരത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ പേട്ടപോലീസ് കുട്ടികളുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതായും അക്രമത്തിൽ പങ്കാളികളായ മുഴുവൻപേർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.












