Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

by Brave India Desk
Aug 31, 2026, 06:22 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ചിരിയുടെയും തമാശകളുടെയും ഒരു വലിയ ഉത്സവമായിരുന്നു ‘കല്യാണരാമൻ’ എന്ന സിനിമയുടെ ആദ്യപകുതി മുഴുവൻ. എന്നാൽ രാമൻകുട്ടിയുടെ സഹോദരൻ ഡോ. ശിവദാസിന്റെയും ഗൗരിയുടെ ചേച്ചി രാധികയുടെയും (ജ്യോതിർമയി) വിവാഹത്തിന് പിന്നാലെ, നിനച്ചിരിക്കാതെ ഉണ്ടായ അപകടത്തിലൂടെ രാധിക മരണത്തിലേക്ക് വീഴുമ്പോൾ ആ തിയേറ്ററിലെ ചിരികളെല്ലാം ഒരു നിമിഷം കൊണ്ട് നിലച്ചുപോയി. ആ വലിയ ദുരന്തത്തിന്റെ മുറിവുകൾ പതിയെ മാഞ്ഞ്, ഒടുവിൽ രാമൻകുട്ടിയുടെയും ഗൗരിയുടെയും വിവാഹത്തിലേക്ക് കാര്യങ്ങളെത്തുമ്പോൾ പ്രേക്ഷകരും മനസ്സാശ്വാസം കൊണ്ടു.

എന്നാൽ, വിവാഹത്തലേന്ന് ഗൗരിക്ക് പെട്ടെന്ന് ഷോക്കടിക്കുന്നതോടെ വിധി മറ്റൊരു ക്രൂരമായ കെണിയൊരുക്കുന്നു. തെക്കേടത്ത് തറവാട്ടിലേക്ക് വിവാഹം കഴിച്ചുവരുന്ന സ്ത്രീകൾ അകാലത്തിൽ മരണപ്പെടുമെന്ന ജാതകദോഷം (ശാപം) അമ്പാട്ട് മാധവൻ തമ്പി( ഗൗരിയുടെ അച്ഛൻ ) തിരിച്ചറിയുന്നു. സ്വന്തം അമ്മയും മുത്തശ്ശിയും ഏട്ടന്റെ ഭാര്യയും, ഇപ്പോൾ മൂത്തമകൾ രാധികയും ആ ശാപത്തിന്റെ ഇരകളായി മാറിയ ചരിത്രം അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. തന്റെ ബാക്കിയായ ഒരേയൊരു മകളുടെ ജീവന് വേണ്ടി, വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് രാമൻകുട്ടിയുടെ മുന്നിൽ ആ അച്ഛൻ കൈകൂപ്പി കരയുന്നു.

Stories you may like

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ഒരു വശത്ത് സ്വന്തം വിവാഹത്തിന്റെ സന്തോഷത്തിൽ ഒരുങ്ങിനിൽക്കുന്ന ഗൗരിയും കുടുംബവും, മറുവശത്ത് സത്യമറിഞ്ഞ് ചങ്കുതകർന്നു നിൽക്കുന്ന അച്ഛനും രാമൻകുട്ടിയും. ആ വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിലേക്കാണ് ഉള്ളിലെ തീ പുറത്തുകാണിക്കാതെ, രാമൻകുട്ടി കടന്നുവരുന്നത്. ഉപരിപ്ലവമായി നോക്കുമ്പോൾ ഒരു അടിപൊളി കല്യാണപ്പാട്ടെന്ന് തോന്നുമെങ്കിലും ” കൈ തുടി താളം” എന്ന പാട്ടിലേക്ക് ഇറങ്ങിയാൽ ഓരോ താളത്തിലും എന്തോ ഒരു വലിയ ദുരന്തം പൊട്ടിവീഴാൻ പോകുന്നു എന്ന ഭയം ഒളിപ്പിച്ചുവെച്ച മാന്ത്രികമായ സംഗീത ക്രമീകരണമായിരുന്നു ആ ഗാനത്തിന്റേത്. അന്ന് തിയേറ്ററിലിരുന്ന് ആ പാട്ട് കണ്ട ആരും ആ നെഞ്ചിടിപ്പ് മറക്കാനിടയില്ല.

ആ പാട്ടിലെ ഒടുവിലത്തെ വരികൾ വെറും വാക്കുകളല്ല, കരളുറഞ്ഞുപോകുന്ന ഒരു വലിയ യാഥാർത്ഥ്യത്തിന്റെ അടയാളപ്പെടുത്തലായിരുന്നു:

“നിനക്കുമുണ്ടൊരു പൂക്കാലം…
എനിക്കുമുണ്ടൊരു പൂക്കാലം…
നമുക്കു തമ്മിൽ ചേരാനില്ലൊരു പൂക്കാലം…
ഇടനെഞ്ചിലെ നൊമ്പര ചിന്തിലെ തേൻകുളിരണ പൂങ്കനവിൽ…
ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം…”

കൈതപ്രം സമ്മാനിച്ച ഏറ്റവും നൊമ്പരപ്പെടുത്തുന്ന വരികളിലൊന്നാണിത്. താൻ ജീവന് തുല്യം സ്നേഹിച്ച പെൺകുട്ടിയെ മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടി വന്ന ഉണ്ണിയുടെ (കുഞ്ചാക്കോ ബോബൻ) ഉള്ളിലെ നിശബ്ദമായ കണ്ണീരും, ജീവനേക്കാളേറെ താൻ പ്രണയിക്കുന്ന പെണ്ണിന്റെ ആയുസ്സിന് വേണ്ടി സ്വന്തം പ്രണയം സ്വയം ചിതയിലേക്കെറിഞ്ഞു കൊടുക്കാൻ തീരുമാനിച്ച രാമൻകുട്ടിയുടെ ആത്മാർപ്പണവും ആ ഒരൊറ്റ വരികളിൽ ഒരുപോലെ ഇഴചേർന്നു കിടക്കുന്നു.

ചെറുപ്പത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ നിറഞ്ഞിരുന്ന ആ വല്ലാത്ത ആകാംക്ഷയും ഭയവും, മുതിർന്നപ്പോൾ ആ വരികളുടെയും സംഗീതത്തിന്റെയും ആഴമറിഞ്ഞപ്പോഴുള്ള കനത്ത നോവും ചേരുമ്പോഴാണ് ‘കൈതുടി താളം തട്ടി’ എന്നത് വെറുമൊരു ഉത്സവപ്പാട്ടല്ലാതായി മാറുന്നത്; ഓരോ കേൾവിയിലും ഉള്ളുലയ്ക്കുന്ന ഒരു നീറ്റലായി അത് ഇന്നും നമ്മെ വേട്ടയാടുന്നത്.

Tags: dileepKALYANARAMAN
Share
Tweet
Send
Share

Latest stories from this section

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

Latest News

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies