Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

by Brave India Desk
Sep 3, 2026, 10:14 am IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ഒരുകാലത്ത്  പീരങ്കികളുടെയും  ബോംബുകളുടെയും ഭീതിദമായ ഇരമ്പലുകൾ മാത്രം കേട്ടിരുന്ന  കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് ഇന്ന് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികളുടെ പ്രവാഹമാണ്! ഭൂഗർഭ ബങ്കറുകളിലെ  ഇരുട്ടിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന മനുഷ്യർ, ഇന്ന് സ്വന്തം വരാന്തകളിൽ ഇരുന്ന് ലോകത്തോട് ചിരിച്ചു സംസാരിക്കുന്നു. കേരൻ, ലോലാബ്, മച്ചിൽ, തീത്‌വാൾ, തങ്ധാർ, ഗുരേസ്, തുലൈൽ, ഉറി… തോക്കുകളുടെ കാതടപ്പിക്കുന്ന ശബ്ദം നിലച്ച ഈ മനോഹര അതിർത്തി ഗ്രാമങ്ങൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും പുതിയ ടൂറിസം ഹോട്ട്‌സ്പോട്ടുകളാണ്. വെറും എട്ട് മാസത്തിനുള്ളിൽ മാത്രം 4.30 ലക്ഷത്തിലധികം സഞ്ചാരികളാണ് നിയന്ത്രണരേഖയോട് (LoC) തൊട്ടുരുമ്മിനിൽക്കുന്ന ഈ ഗ്രാമങ്ങളിലേക്ക് ഒഴുകിയെത്തിയത്.

Stories you may like

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

അതിർത്തി സുരക്ഷയും ഭൗമരാഷ്ട്രീയ നിലപാടുകളും ശക്തമാക്കിയതിനൊപ്പം സമാധാനം തിരികെ കൊണ്ടുവരാൻ കേന്ദ്ര ഭരണകൂടം നടത്തിയ ആസൂത്രിത നീക്കങ്ങളാണ് ഈ വലിയ മാറ്റത്തിന് ആധാരം. കുപ്‌വാര ജില്ലയിൽ മാത്രം മൂന്ന് ലക്ഷത്തോളം പേർ എത്തിയപ്പോൾ, ചരിത്രപ്രസിദ്ധമായ ഉറിയിൽ എഴുപതിനായിരത്തോളവും ഗുരേസ് താഴ്‌വരയിൽ അറുപതിനായിരത്തോളവും സഞ്ചാരികൾ അതിഥികളായെത്തി. 2021 ഫെബ്രുവരിയിലെ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ മോദി സർക്കാർ അതിർത്തിയിൽ നടപ്പിലാക്കിയ നിർണ്ണായക വികസന രാഷ്ട്രീയമാണ് ഈ മഹാമാറ്റത്തിന് പിന്നിൽ.

തലമുറകളായി അതിർത്തി നിവാസികൾ അനുഭവിച്ചുവന്ന ഭീതിയുടെ നാളുകൾക്കാണ് ഇതോടെ തിരശ്ശീല വീണത്. വധുവും വരനും വിവാഹപ്പന്തലിൽ നിന്ന് ബങ്കറുകളിലേക്ക് ഓടേണ്ടിയിരുന്ന  ദിനങ്ങൾ പഴങ്കഥയായി. മുൻകാലങ്ങളിൽ ഷെല്ലിങ് ഭയന്ന് ഗ്രാമങ്ങളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തിരുന്ന ജനങ്ങൾക്ക് സ്വന്തം വീടുകളിൽ പ്രശാന്തമായ ജീവിതം നയിക്കാൻ സാധിക്കുന്നു. ചരിത്രത്തിലാദ്യമായി ഗുരേസ് മേഖലയെ ദേശീയ പവർ ഗ്രിഡുമായി ബന്ധിപ്പിച്ച് വെളിച്ചമെത്തിച്ചതും, ഇന്ത്യൻ സൈന്യത്തിന്റെ മേൽനോട്ടത്തിൽ ‘ഷിനോൺ മീരാസ്’ സാംസ്കാരിക കേന്ദ്രം തുറന്നതുമെല്ലാം ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ചു.

2023-ൽ ഔട്ട്‌ലുക്ക് ട്രാവലർ അവാർഡിൽ ‘ബെസ്റ്റ് ഓഫ്‌ബീറ്റ് ഡെസ്റ്റിനേഷൻ’ പുരസ്കാരം നേടിയ ലോലാബ് താഴ്‌വരയും ഇന്ന് വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. പാക് അധിനിവേശ കശ്മീരിലേക്ക് പാത തുറക്കുന്ന ഉറിയിലെ ചരിത്രപ്രസിദ്ധമായ ‘കമൻ പോസ്റ്റ്’ (ആമൻ സേതു) സാധാരണക്കാർക്കായി തുറന്നുകൊടുത്തത് അതിർത്തിയിലെ ടൂറിസത്തിന് വൻ ഊർജ്ജമായി. അതിർത്തിക്ക് തൊട്ടടുത്ത്  ത്രിവർണ്ണ പതാക വാനോളം ഉയർന്നുനിൽക്കുന്നത് കാണാനും, രാജ്യത്തിനുവേണ്ടി ജീവൻ ബലിനൽകിയ ധീരജവാന്മാരുടെ സ്മരണയുറങ്ങുന്ന ‘വീർ പഥ്’ സന്ദർശിച്ച് പ്രണാമം അർപ്പിക്കാനും ആയിരക്കണക്കിനാളുകളാണ് ദിവസവും എത്തുന്നത്.

അതിർത്തിയിലെ ഈ വിനോദസഞ്ചാര വിപ്ലവത്തിന് തിരി കൊളുത്തിയത് കശ്മീരിൽ ഭീകരവാദത്തിനെതിരെ കേന്ദ്ര സർക്കാരും ഇന്ത്യൻ സേനയും കൈക്കൊണ്ട വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ നയമാണ്. നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം, 2018 നും 2025 നും ഇടയിൽ കശ്മീരിലെ തെരുവ് അക്രമങ്ങളിലും കല്ലേറ് സംഭവങ്ങളിലും 98.6 ശതമാനത്തിന്റെ കൂറ്റൻ ഇടിവാണ് രേഖപ്പെടുത്തിയത്. 2018-ൽ 1,767 കല്ലേറ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് 2025-ൽ ഇത് വെറും 25 ആയി ചുരുങ്ങി. അതോടൊപ്പം, പാക് പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ഭീകരസംഘടനകളിലേക്ക് പ്രാദേശിക കശ്മീരി യുവാക്കൾ വഴിതെറ്റിയെടുക്കപ്പെടുന്നത് 99 ശതമാനവും ഇല്ലാതായി. 2018-ൽ 199 ചെറുപ്പക്കാർ ഭീകരവഴിയിലേക്ക് പോയ സ്ഥാനത്ത് 2025-ൽ അത് വെറും രണ്ടിലേക്ക് ഒതുക്കാൻ സുരക്ഷാ സേനയുടെ ശക്തമായ നിരീക്ഷണങ്ങൾക്കായി.

കണക്കുകൾ പരിശോധിച്ചാൽ, ഭീകരർ നടത്തിയ അക്രമസംഭവങ്ങളിൽ 95 ശതമാനത്തിന്റെ കുറവുണ്ടായി (2018-ലെ 228-ൽ നിന്ന് 2025-ൽ 12 ആയി). സൈനിക ഓപ്പറേഷനുകൾ 189-ൽ നിന്ന് 33 ആയി കുറഞ്ഞു. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 257-ൽ നിന്ന് 34 ആയി മാറിയപ്പോൾ, നമ്മുടെ സുരക്ഷാ സേനാംഗങ്ങളുടെ വീരമൃത്യുവിൽ 82.4 ശതമാനവും (91-ൽ നിന്ന് 16) സിവിലിയൻ മരണങ്ങളിൽ 49.1 ശതമാനവും കുറവുണ്ടായി. ഭീകരരുടെ സ്ലീപ്പർ സെല്ലുകളും സാമ്പത്തിക സഹായ ശൃംഖലകളും വേരോടെ പിഴുതെറിയാൻ സഹായം നൽകിയ 143 സംശയാസ്പദ വ്യക്തികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അതിർത്തി സുരക്ഷയ്ക്കൊപ്പം തന്നെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ വൻ വിജയമാണ് കൈവരിച്ചത്. 2025 മേയിൽ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലിംഗിനെ തുടർന്ന് പ്രഖ്യാപിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള, കുപ്‌വാര ജില്ലകളിൽ നിന്നായി 3.26 ലക്ഷം പൗരന്മാരെയാണ് അതിവേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. 397 റിലീഫ് ക്യാമ്പുകൾ, 394 ആംബുലൻസുകൾ, 2,818 സിവിൽ ഡിഫൻസ് വോളന്റിയർമാർ എന്നിവരെ സജ്ജമാക്കി ദുരന്തനിവാരണം ഉറപ്പാക്കി. ഷെല്ലിംഗിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 3.59 കോടി രൂപയുടെ അടിയന്തര ധനസഹായവും ആശ്രിതർക്ക് 15 സർക്കാർ ജോലികളും നൽകി. തകർന്ന വീടുകൾക്കായി 24 കോടിയിലധികം രൂപയുടെ നഷ്ടപരിഹാരവും അനുവദിച്ചു. ഭയം വിതറിയ അതിർത്തികൾ ഇന്ന് ഇന്ത്യയുടെ സ്വാഭിമാനത്തിന്റെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുകയാണ്.

Tags: beauty of kashmirIn 8 MonthsOver 4 Lakh Tourists Visit LoC Areas
Share
Tweet
Send
Share

Latest stories from this section

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിയുടെ അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാന്റെ കറക്കം;സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ഡ്രൈവർമാരുടെ മൊഴി,

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

മമത ബാനർജിക്ക് നേരെ കാളിഘട്ടിൽ വധശ്രമം; ഉദ്ഘാടന ചടങ്ങിനിടെ കത്തിയുമായി പാഞ്ഞടുത്ത് യുവതി

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies