കൊച്ചി: കളമശേരി ,ടകമ്പള്ളി ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലീം രാജിനെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിബിഐ. ഇതിനായി സിബിഐ എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കും.
ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ പോളിഗ്രാഫ് പരിശോധന ആവശ്യമുണ്ട്. ഭൂമിയിടപാടില്‍ പണം മുടക്കിയവര്‍ ആരാണെന്നും കേസുമായി ആരൊക്കെ ബന്ധപ്പെട്ടു തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ടെന്നാണ് സിബിഐയുടെ നിലപാട്.
അതേസമയം നുണപരിശോധനയ്ക്ക് വിധേയമാകേണ്ട ആളുടെ അനുമതി പരിശോധനയ്ക്കായി ആവശ്യമാണ്. സലീം രാജ് ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ മുന്നോട്ട് പോകുക.
റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിലെ കടകമ്പള്ളി ,ളമശേരി എന്നിവിടങ്ങളില്‍ ഭൂമി തട്ടിയെടുക്കാന്‍ തിരിമറി നടത്തിയെന്നാണ് സലീം രാജിനെതിരായ കേസ്.
Discussion about this post