കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അപമാനിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോസിപുരില്നിന്നുള്ള അന്‍വര്‍ ഖാനാണ് പോലിസ് അറസ്റ്റിലായത്. കമ്മീഷന്റെ മുഖത്ത് ചെരുപ്പുകൊണ്ട് അടിക്കണമെന്ന് അണികള്‍ക്കു മൊബൈല്‍ ഫോണിലൂടെ നിര്‍ദേശം നല്കുന്ന അന്‍വര്‍ ഖാന്റെ സംഭാഷണം കമ്മീഷന് സ്ഥാപിച്ച കാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
പോലീസ് സംഘം എത്തുന്ന വിവരം അറിഞ്ഞ അന്‍വര്‍ ഖാന് വീട്ടില്‍നിന്നും മുങ്ങി. എന്നാല്‍, ഖാന്റെ വസതിക്കു സമീപത്തുള്ള ഡംഡമില്നിന്ന് പോലീസ് പിടിയിലാവുകയായിരുന്നു.
Discussion about this post