ആലപ്പുഴ: വി.എസ് അച്യൂതാനന്ദന്റെ പേര് ഒഴിവാക്കികൊണ്ട് സിപിഎ സംസ്ഥാനസമിതിയുടെ പാനല്‍. 88അംഗ പാനലില്‍ ഒരംഗത്തെ ഒഴിവാക്കിയിട്ടുണ്ട്. 87 പേരുകളുള്ള പാനലിന് സംസ്ഥാനകമ്മറ്റി അംഗീകാരം നല്‍കും.സമ്മേളനത്തിന് വിഎസ് വരാത്ത സാഹചര്യത്തില്‍ വിഎസിന്റെ പേര് ഇപ്പോള്‍ ഉള്‍പ്പെടുത്തേണ്ട എന്നാണ് സംസ്ഥാനസമിതിയുടെ തീരുമാനം. എന്നാല്‍ സമവായ സാധ്യതകള്‍ക്കായി ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയുമാണ് ചെയ്യുന്നത്.
അതേസമയം, വി.എസിനോട് സമ്മേളനവേദിയിലേക്ക് മടങ്ങിയത്തണമെന്നു പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്റെ ആവശ്യങ്ങള്‍ പാര്‍ട്ടി തള്ളിയ സാഹചര്യത്തില്‍ വി.എസ്. എന്തു നിലപാടെടുക്കുമെന്നത് വ്യക്തമല്ല. വി.എസ്. അറിയിച്ച ഉപാധികള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ഇന്നലെ പിബി അറിയിച്ചിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വിഎസിനെ വിളിച്ച് ആലപ്പുഴയില്‍ തിരികെ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നാണ് യെച്ചൂരി പറഞ്ഞത്.
ഇത് പ്രകാരം വിഎസ് പൊതു സമ്മേളനത്തിന് എത്തുമെന്നാണ് സൂചന.
Discussion about this post