ഡല്‍ഹി : ബിജെപി സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ഈ മാസം 26ന് റെയില്‍വേ ബജറ്റും 28 ന് പൊതുബജറ്റും അവതരിപ്പിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കര്‍ സുമിത്ര മഹാജനും അഭ്യര്‍ഥിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും ആദ്യ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്. ബജറ്റില്‍ എല്ലാ വിഷയങ്ങളും ചര്‍്ച്ച ചെയ്യുമെന്ന് മോദി അറിയിച്ചു.
രണ്ടു ഘട്ടമായി നടക്കുന്ന ബജറ്റ് സമ്മേളനം മെയ് എട്ടിനാണ് അവസാനിക്കുക.
ബജറ്റ് അവതരണവേളയില്‍ ഒട്ടേറെ സുപ്രധാന ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ബില്‍ ഉള്‍പ്പെടെ നിരവധി ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കേണ്ടതിനാല്‍ കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു ബില്ലുകള്‍ പാസാക്കാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിനെതിരെ അണ്ണാഹസാരെയുടെ സമരത്തിന് തുടക്കമാകുന്നതോടെ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കും.പെട്രോളിയം മന്ത്രാലയത്തില്‍ നിന്നും ബജറ്റ് ശുപാര്‍ശകള്‍ ചോര്‍ന്ന സംഭവവും സഭാസമ്മേളനത്തെ പ്രക്ഷുബ്ദമാക്കിയേക്കും. .
Discussion about this post