ആലപ്പുഴ : സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് ഇഎംഎസ് സ്റ്റേഡിയത്തില്‍ പൊതുസമ്മേളനം നടക്കും. 2.30നു റെഡ് വൊളന്റിയര്‍ മാര്‍ച്ച്. 15 ഏരിയ കമ്മിറ്റികളില്‍നിന്നുള്ള റെഡ് വൊളന്റിയര്‍മാര്‍ പങ്കെടുക്കും. ലക്ഷംപേരെയാണ് സമാപന സമ്മേളനത്തല്‍ പ്രതീക്ഷിക്കുന്നത്.
പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി കൂട്ടംകൂട്ടമായി സമ്മേളനവേദിയിലേക്ക് എത്തണമെന്നാണു പ്രവര്‍ത്തകര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.നാലു മണിയോടെ പൊതുസമ്മേളനം ആരംഭിക്കും.സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രവര്‍ത്തകര്‍ ആലപ്പുഴയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
അതേസമയം പിണറായി വിജന് സെക്രട്ടറി സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. കോടിയേരി ബാലകൃഷ്ണന് പുതിയ സംസ്ഥാന സെക്രട്ടറിയാകുമെന്നാണ് സൂചന. പുതിയ സംസ്ഥാന സമിതിയെയും ഇന്ന് തെരഞ്ഞെടുക്കും. വി. എസ് അച്യുതാനന്ദനെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് . കോടിയേരി ബാലകൃഷ്ണനും ഇതിന് പിന്തുണയുമായെത്തിയിട്ടുണ്ട്.
Discussion about this post