നെടുമങ്ങാട്ട് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.
സിപിഎം അങ്ങോട്ട് ഒരു ആക്രമണത്തിന്‍ മുന്‍കൈ എടുക്കാറില്ല, പക്ഷേ ഇങ്ങോട്ട് നിരന്തരം വന്ന് കൊണ്ടിരുന്നാലോ? കടം ഇങ്ങനെ വന്നു കൊണ്ടിരുന്നാല്‍ കടം ചിലപ്പോള്‍ തിരിച്ച് കൊടുക്കും, അതേ നടന്നിട്ടുള്ളു. അതിന്റെ പേരില്‍ അക്രമ കാരികള്‍ കൊലയാളികള്‍ അല്ലേ’ എന്നിങ്ങനെയായിരുന്നു പി ജയരാജന്‍ നടത്തിയ പ്രസംഗം.
കടംവീട്ടുന്നതിനായി കൊലനടത്തി എന്ന പരോക്ഷമായി സമ്മതിക്കുന്ന വീഡിയൊ സിപിഎമ്മിന്റെ കൊലയാളി രാഷ്ട്രീയത്തിന്റെ കുറ്റസമ്മതവും, കുറ്റബോധമില്ലാത്ത മനസ്സുമാണ് കാണിക്കുന്നതെന്നാണ് വിമര്‍ശനം.
രാഷ്ട്രീയ കൊലപാതകത്തെ ന്യായീകരിച്ചു കൊണ്ടുള്ള പ്രസംഗത്തിനെതിരെ കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
കൊലക്കേസിലെ പ്രതിയായ പി ജയരാജന്‍ ജാമ്യത്തിലിരിക്കെ നടത്തിയ കൊലപാതകത്തെ ന്യായീകരിച്ചു കൊണ്ടുള്ള പ്രസംഗം ജാമ്യ വ്യവസ്ഥ ലംഘനമാണെന്ന രീതിയിലും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പി ജയരാജന്‍ ഷുക്കൂര്‍ വധക്കേസിലും പ്രതിപ്പട്ടികയിലുണ്ട്
https://www.youtube.com/watch?v=SFTzvrSix8M
Discussion about this post