ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ചരിത്രമെഴുതിയ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ കിവീസ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ അഭിഷേക്, വെറും 38 പന്തുകളിൽ നിന്ന് 9 ഫോറുകളും 11 ഭീമൻ സിക്സറുകളും സഹിതം 113 റൺസ് അടിച്ചുകൂട്ടിയാണ് മടങ്ങിയത്.
കെയ്ൽ ജാമിസന്റെ പന്തിൽ ഗ്ലെൻ ഫിലിപ്സിന് ക്യാച്ച് നൽകി താരം പുറത്താകുമ്പോൾ ടി20 ക്രിക്കറ്റിൽ തന്റെ കരിയറിലെ 11-ാം സെഞ്ചുറിയാണ് അഭിഷേക് സ്വന്തം പേരിൽ കുറിച്ചത്. ഈ അപൂർവ്വ നേട്ടത്തോടെ ടി20 ഫോർമാറ്റിൽ 10 സെഞ്ചുറികൾ നേടിയിട്ടുള്ള വിരാട് കോലിയുടെ റെക്കോർഡാണ് ഈ യുവതാരം മറികടന്നിരിക്കുന്നത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലും ആഭ്യന്തര ടി20 ലീഗുകളിലുമായി തന്റെ റൺവേട്ട തുടരുന്ന അഭിഷേക് ശർമ്മ ഇതിനുമുമ്പും മിന്നുന്ന സെഞ്ചുറികളിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ത്സരത്തിൽ കെയ്ൽ ജാമിസന്റെ പന്തിൽ പുറത്താകുമ്പോൾ 297.37 എന്ന അവിശ്വസനീയമായ ബാറ്റിങ് സ്ട്രൈക്ക് റേറ്റാണ് താരം പുലർത്തിയത്. അഭിഷേകിന്റെയും വൈഭവ് സൂര്യവംശിയുടെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ മികച്ച രീതിയിൽ തുടങ്ങിയ ഇന്ത്യ അനായാസ വിജയത്തിലേക്ക് കുതിക്കുകയാണ്.












