ബത്തേരി: ബത്തേരി നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു 28 ന് പത്രിക സമര്‍പ്പിക്കും. തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക, ഗോത്രമഹാസഭ വിവിധ ആദിവാസി ഊരുകളില്‍നിന്ന് സമാഹരിച്ച് ജാനുവിന് കൈമാറി. വിവിധ സാമുദായിക സംഘടനാ നേതാക്കളുടെയും ബിജെപി, ജെആര്‍എസ് നേതാക്കളുടെയും ഗോത്രാചാര്യന്മാരുടെയും സാന്നിദ്ധ്യത്തില്‍ കല്പ്പറ്റയിലെത്തിയായിരിക്കും ജാനു പത്രിക സമര്‍പ്പിക്കുക.
ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തിലെ തിരുവണ്ണൂര്‍ കോളനിയില്‍ നിന്നാണ് ഞായറാഴ്ച്ച സി.കെ. ജാനു കെട്ടിവയ്ക്കാനുള്ള തുക സ്വീകരിച്ചത്. ഗോത്രമഹാസഭ, ജെആര്‍എസ്, ബിജെപി നേതാക്കളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കാളികളായി. ഗോത്രാചാരപ്രകാരമുള്ള പൂജകളും ഗോത്രാചാര്യന്മാരുടെ അനുഗ്രഹം വാങ്ങലും നേരത്തേ നടന്നിരുന്നു.
Discussion about this post