മുംബൈ: മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിനായി പ്രക്ഷോഭം നയിച്ച ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചു തിരുവിതാംകൂര്‍ ദേവസ്വവുമായി ചര്‍ച്ച നടത്താന്‍ ആലോചിക്കുന്നു. ഹാജി അലി ദര്‍ഗയില്‍ 28ന് പ്രവേശിച്ചശേഷം അടുത്തമാസം കേരളത്തിലെത്തി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ക്ഷേത്ര അധികൃതരോട് അഭ്യര്‍ഥിക്കുമെന്ന് അവര്‍ പറഞ്ഞു.
രണ്ടു ആഴ്ചക്കുള്ളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങള്‍ പ്രക്ഷോഭത്തിന് തയ്യാറാണ്. കേരളത്തില്‍നിന്ന് ചില സ്ത്രീകള്‍ തന്നെ ബന്ധപ്പെട്ടിരുന്നു. ദൈവത്തിന്റെ നാട്ടിലുള്ള ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് വിളിച്ചവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും തൃപ്തി ദേശായ കൂട്ടിച്ചേര്‍ത്തു.
ജൈവശാസ്ത്രപരമായി ആരും ശരിയോ, തെറ്റോ അല്ല. എന്നിരുന്നാലും പാരമ്പര്യം മറികടക്കുകയെന്നത് ശ്രമകരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Discussion about this post