ആലപ്പുഴ: സിപിഎം സംസ്്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പിണറായി വിജയന് സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്ന് കോടിയേരിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ പൊളിറ്റ് ബ്യൂറോ അംഗമാണ് കോടിയേരി. പാര്‍ട്ടിയുടെ എട്ടാമത്തെ സെക്രട്ടറിയായിരിക്കും കോടിയേരി. ഇന്നു പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
സിപിഎം പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗീകരിച്ച വിഎസിനെതിരായ പ്രമേയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി വിരുദ്ധന്‍ എന്ന് പ്രമേയത്തില്‍ പരാമര്‍ശമില്ല.പാര്‍ട്ടി വിരുദ്ധമനോഭാവം എന്നാണ് പ്രമേയത്തിലുള്ളത്.വിഎസ് പ്രമുഖനായ നേതാവാണ്. അദ്ദേഹത്തിന് എല്ലാ പരിഗണനയും തുകര്ന്നും ലഭിക്കും.
സംസ്ഥാന കമ്മറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടത് സമവായത്തിനാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
എസ്എഫ്ഐയിലൂടെ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ കോടിയേരി 35-ാം വയസ്സില്‍ സിപിഎം കണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറിയായി. 1995ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തി. 2006 മുതല്‍ 2011 വരെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. നിലവില്‍ പ്രതിപക്ഷ ഉപനേതാവാണ്.
Discussion about this post