തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികസമര്‍പ്പണത്തിന്റെ സമയം ഇന്ന് അവസാനിക്കും. ഉച്ചക്കുശേഷം മൂന്ന് മണിവരെയാണ് പത്രിക സ്വീകരിക്കുക. ഇതുവരെ 14 ജില്ലകളിലായി ലഭിച്ച പത്രികകളുടെ എണ്ണം 912 ആണ്. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞശേഷം സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും.
കൂടുതല്‍ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ് 128 എണ്ണം. കുറവ് പത്തനംതിട്ടയിലും23. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു അടക്കം പ്രമുഖര്‍ ഇന്ന് പത്രിക നല്‍കും. ഇടതുസ്ഥാനാര്‍ഥികള്‍ ഭൂരിഭാഗവും നേരത്തേതന്നെ പത്രിക നല്‍കിയിരുന്നു.
Discussion about this post