തൃശൂര്‍: തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിന് ബംഗളൂരു പോലീസിന്റെ അറസ്റ്റ് വാറണ്ട്. ബംഗളുരു കബണ്‍ പാര്‍ക്ക് സ്റേഷനില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണു വാറണ്ടയച്ചിരിക്കുന്നത്. ബംഗളൂരു സ്വദേശി സുമന് എന്നയാളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മര്‍ദിച്ചുവെന്ന കേസിലാണ് നിസമിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് പ്രതിയായ നിസാം.
Discussion about this post