ദില്ലി:മുസ്ലിം സംഘടനകളുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് മൗലാനാ ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാല വി.സി സഫര്‍ സരേഷ് വാല കുറ്റപ്പെടുത്തി.പല മുസ്ലിം സംഘടനകളുടെയും തലപ്പത്തുള്ളത് മണ്ടന്മാരാണെന്നും അദ്ദേഹം പറഞ്ഞു. മോദിയെ പിന്തുണച്ചതിന്റെ പേരില്‍ മുസ്ലിം സംഘടനകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തിയാണ് സഫര്‍ സരേഷ് വാല
ലഖ്നോവിലെ നദ്വത്തുല് ഉലൂം റെക്ടര്‍ മൗലാനാ റബീ ഹസന് നദ്വി ഒഴികെ മറ്റു നേതാക്കള്‍ക്കാര്‍ക്കും വിവരമില്ല. മുസ്ലിം സംഘടനകള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടില്ല. കഴിഞ്ഞ പാര്‍ലമെന്റില്‍ മുസ്ലിംവിഷയങ്ങള്‍ ഉന്നയിച്ച ഏക മുസ്ലിം എം.പി അസദുദ്ദീന്‍ ഉവൈസി മാത്രമായിരുന്നു. മറ്റുള്ളവര്‍ ലോക്സഭയില്‍ നിശ്ബ്ദത പാലിച്ചതായും വി.സി പറഞ്ഞു.
താന്‍ മോദിയെ സന്ദര്‍ശിച്ചപ്പോള്‍ മൗലാനാ റബീ ഹസന് നദ്വി മാത്രമാണ് പിന്തുണച്ചത്. മറ്റുള്ള നേതാക്കള്‍ മന:സാക്ഷിയെ വഞ്ചിച്ച പാദസേവകന്‍ എന്ന് ആക്ഷേപിക്കുകയായിരുന്നു. 1964ല്‍ പ്രവര്‍ത്തനം നിലച്ച മുസ്ലിം മജ്ലിസ് മുശാവറ പോലുള്ള സംഘടനകളില്‍ ഇപ്പോഴും മൃതദേഹം താങ്ങിനടക്കുന്ന നേതാക്കളുണ്ട്. മില്ലി കൗണ്‍സില്‍ പോലുള്ളവയും അനാവശ്യമാണ്. സമുദായ മുന്നേറ്റത്തിന്റെ ചെലവില്‍ പല നേതാക്കളും സ്ഥാനമാനങ്ങള്‍ക്കായി ഇവര്‍ മുറവിളികൂട്ടുകയാണെന്നും സഫര്‍ സരേഷ് വാല പറഞ്ഞു. ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമത്തിന് മോദി സര്‍ക്കാര്‍ വന്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും സുരേഷ് വാല പറഞ്ഞു.
ഉറുദു സര്‍വ്വകലാശാല വിസിയുടെ പ്രസ്താവനയ്ക്കെതിരെ ഇതിനകം മുസ്ലിം സംഘടന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post