ഡല്‍ഹി: മെയ് ഒന്നുമുതല്‍ പെട്രോള്‍, ഡീസല്‍ ടാക്സി കാറുകള്‍ ഡല്‍ഹി നിരത്തുകളില്‍ ഓടാന്‍ പാടില്ലെന്ന് സുപ്രീംകോടതി. എല്ലാ ടാക്സികളും പ്രകൃതി വാദകത്തിലേക്ക് മാറ്റണമെന്നും ഓള് ഇന്ത്യ പെര്‍മിറ്റുള്ള ടാക്സികള്‍ക്ക് ഉത്തരവില്‍ ഇളവുണ്ടാകുമെന്നും കോടതി പറഞ്ഞു.
അതേസമയം ഡീസല്‍ കാറുകളെ പ്രകൃതിവാദകത്തിലേക്ക് മാറ്റാന്‍ ആവശ്യമായ സാങ്കേതികവിദ്യ തലസ്ഥാനത്തില്ലെന്ന് ടാക്സി ഉടമകള്‍ വാദിച്ചു. പ്രകൃതിവാദത്തിലേക്ക് മാറാന്‍ ആവശ്യമായ സമയം നല്‍കിയതാണെന്നും ഇനി സമയം നീട്ടി നല്‍കില്ലെന്നും കോടതി അറിയിച്ചു. മെഴ്സിഡസ്, ടൊയോട്ട, മഹീന്ദ്ര, ജെനറല്‍ മോട്ടോഴ്സ് എന്നീ കമ്പനികളാണ് ഡീസല്‍ കാറുകളുടെ രജിസ്ട്രേഷന് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിനെതിരേ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍, ജസ്റ്റീസ് യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Discussion about this post